- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കം; ആദ്യം കണ്ടത് കനാല്‍ വൃത്തിയാക്കാന്‍ എത്തിയവര്‍: അസ്ഥികൂടമായ മൃതദേഹം ആരെന്ന് തിരിച്ചറിഞ്ഞത് ധരിച്ച് ഷര്‍ട്ടിന്റെ കളറും ആധാര്‍ കാര്‍ഡും കണ്ടെത്തിയതോടെ
തിരുവനന്തപുരം: രണ്ട് മാസം മുന്‍പ് കോട്ടുകാലില്‍ നിന്ന് കാണാതായ ആളുടെ മൃതദേഹം തുറമുഖ കമ്പിനി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് കണ്ടെത്തി. രണ്ട് മാസത്തെ പഴക്കം മൃതദേഹത്തിന് ഉണ്ടെന്ന് പോലീസ് പറഞ്ഞു. കോട്ടുകാല്‍ പുന്നക്കുളം കുരുവിത്തോട്ടം എ.എസ്. ഭവനില്‍ കൃഷ്ണന്‍കുട്ടി (60) യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. കൃഷിപ്പണിക്കാരനായ കൃഷ്ണന്‍കുട്ടിയെ ഇക്കഴിഞ്ഞ ആഗസ്റ്റ് 29നാണ് വീട്ടില്‍ നിന്ന് കാണാതായത്.
ഇയാളെ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ സൈക്കിളില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വിഴിഞ്ഞം തുറമുഖത്തിന് വെയര്‍ഹൗസ് നിര്‍മ്മാണത്തിനായി ഈ മേഖലയില്‍ സര്‍ക്കാര്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിരുന്നു. ഇവിടെ കാടഎ പിടിച്ച് കിടക്കുന്നതിനാല്‍ ആരും ഇങ്ങോട്ട് പ്രവേശിക്കാറില്ല.
അതുവഴി കടന്നുപോകുന്ന ഒരു കനാല്‍ വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇന്നലെ പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികൂടവുമാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന പച്ചക്കളര്‍ ഷര്‍ട്ടും, പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ആധാര്‍ കാര്‍ഡുമാണ് മരിച്ചത് കൃഷ്ണന്‍കുട്ടിയാണെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. ഫോറന്‍സിക് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലെക്ക് മാറ്റി. ഭാര്യയും രണ്ട് മക്കളുമുള്ള ഇയാളുടെ ഒരു മകന്‍ അടുത്തകാലത്തായി അത്മഹത്യ ചെയ്തതായും പോലീസ് പറയുന്നു. ഡി.എന്‍.എ പരിശോധനക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് വിഴിഞ്ഞം സി.ഐ. പ്രകാശ് അറിയിച്ചു.