- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭര്‍ത്താവുമായി വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത് രണ്ട് മാസം മുമ്പ്; പിന്നാലെ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാനും പ്ലാനിംഗ്; കാമുകനൊപ്പം ചേര്‍ന്ന് 10 വയസുകാരനെ കൊന്ന് സ്യൂട്ട് കേസിലാക്കി; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
കാമുകനൊപ്പം ചേര്‍ന്ന് 10 വയസുകാരനെ കൊന്ന് സ്യൂട്ട് കേസിലാക്കി; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
ദിസ്പൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ സ്വ്ന്തം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി. കാമുകനൊപ്പം ചേര്‍ന്ന് പത്ത് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും ആണ്‍ സുഹൃത്തുമാണ് അറസ്റ്റിലായത്. ആസാമിലാണ് സംഭവം. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മൃണ്‍മോയ് ബര്‍മന്‍ എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. സ്യൂട്ട്കേസിലാക്കിയാണ് മൃതദേഹം റോഡില്‍ തള്ളിയത്.
വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ദീപാലി തന്റെ മകന്‍ കാണാതായതായി അവകാശപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസില്‍ സംശയം ജനിപ്പിച്ചു.
ബര്‍മനിലുള്ള ഭര്‍ത്താവ് രണ്ട് മാസം മുമ്പ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. യുവതി ജ്യോതിമോയ് ഹലോയി എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ രണ്ടു പേരും കുട്ടിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും കുട്ടിയുടെ സ്‌കൂള്‍ ബാഗും പൊലീസ് കണ്ടെടുത്തു. പ്രതികളായ രണ്ട്് പേരെയും പൊലീസ് തെളിവെടുപ്പിനായി എത്തിച്ചു.