- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താന്‍ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ കലി കയറി; ഭാര്യയുമായി കൂട്ടുകാരന് ബന്ധമെന്ന സംശയം പെരുകി; പുതിയ കത്തി വാങ്ങി വച്ച ശേഷം വിളിച്ചുവരുത്തി തോര്‍ത്ത് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തി; കഷ്ണങ്ങളാക്കി മാലിന്യമെന്ന വ്യാജേന രണ്ടുബാഗുകളില് തള്ളി; വെള്ളമുണ്ടയില്‍ ദമ്പതികള്‍ പിടിയിലായത് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയത്തില്‍
ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ദമ്പതികള്‍ പിടിയില്‍
കല്‍പ്പറ്റ: വയനാട് വെള്ളമുണ്ട വെള്ളിലാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി തള്ളിയ സംഭവത്തില്‍ പ്രതി മുഹമ്മദ് ആരിഫിന്റെ ഭാര്യയും അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സഹറാന്‍പുര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്.
സഹറാന്‍പുര്‍ സ്വദേശിയായ മുഖീബ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം. വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊന്നത്. മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി ബാഗുകള്‍ ഓട്ടോയില്‍ കയറ്റി വലിച്ചെറിയുകയായിരുന്നു. കൊലയ്ക്ക് ഭാര്യ ഒത്താശ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്കു കാരണമെന്ന് പ്രതി പൊലീസിനു മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വച്ച് മുഹമ്മദ് ആരിഫ് യുപി സ്വദേശി തന്നെയായ മുഖീമിനെ കൊലപ്പെടുത്തിയത്.
ഗുഡ്സ് ഓട്ടോ വിളിച്ച് ഒരു സ്യൂട്കേസിലും മറ്റൊരു കാര്‍ഡ് ബോര്‍ഡിലും ആക്കിയായിരുന്നു മൃതദേഹങ്ങള്‍ പാലത്തിനു സമീപം എറിഞ്ഞത്
ക്വാര്‍ട്ടേഴ്സില്‍ രക്തം തുടച്ച് ശുചീകരിച്ചത് ആരിഫും സൈനബും ചേര്‍ന്നായിരുന്നു. പുതുതായി വാങ്ങിയ കത്തികൊണ്ട് മൃതദേഹം അറുത്തുമാറ്റി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയില്‍ കയറ്റി മൂളിത്തോട് പാലത്തിന് സമീപം ഉപേക്ഷിച്ചത്.
സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ കഷണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. ഒരു ബാഗ് പാലത്തിനടിയില്‍ തോടിന്റെ കരയിലും മറ്റൊന്ന് റോഡരികിലുമാണ് ഉണ്ടായിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ്‌കുമാറാണ് കേസ് അന്വേഷിച്ചത്.
ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് എറിഞ്ഞതെന്നും പ്രതി തന്നെ ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. താമസിച്ചിരുന്ന മുറിയില്‍ അന്വേഷിച്ചെത്തിയ പൊലീസ് മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുക്കുകയായികുന്നു.
അടുത്തിടെ വരെ ആരിഫ് താമസിച്ചിരുന്ന മുറിക്ക് തൊട്ടടുത്ത് തന്നെയാണ് മുഖീബ് താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് താന്‍ താമസിക്കുന്ന മുറിയില്‍ മുഖീമിനെ കണ്ടതോടെ പ്രകോപിതനായ പ്രതി മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത വെള്ളമുണ്ട പൊലീസ് ആരിഫിനെയും ഭാര്യയേയും ചോദ്യം ചെയ്യുകയാണ