- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മദ്യലഹരിയിൽ സുഹൃത്തുമായുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയത് കരുനാഗപ്പള്ളിക്കാരൻ പാപ്പച്ചന്റെ മൃതദേഹം; പ്രതി പിടിയിൽ

ഇടുക്കി: അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കൊല്ലം കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചന്റേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും, പാപ്പച്ചന്റെ സുഹൃത്തായ സിംഗ്‌കണ്ടം സ്വദേശി ആരോഗ്യദാസിനെ ഈ കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് പാപ്പച്ചന്റെ മരണകാരണം. മൃതദേഹത്തിന് സമീപത്തുനിന്ന് പാപ്പച്ചനെ അടിക്കാൻ ഉപയോഗിച്ച തടിക്കഷണവും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അടിമാലി ടൗണിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തൊഴിലാളികൾ പാപ്പച്ചന്റെ മൃതദേഹം കണ്ടെത്തിയത്സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് അടിമാലി പോലീസ് പ്രതിയെ പിടികൂടിയത്.
കൊലപാതകത്തിനുശേഷം പെരുമ്പാവൂരിലേക്ക് കടന്ന ആരോഗ്യദാസ് കഴിഞ്ഞ ദിവസമാണ് അടിമാലിയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ മാസം 21-നാണ് പാപ്പച്ചനും ആരോഗ്യദാസുമായി മദ്യപാനത്തെ തുടർന്ന് തർക്കമുണ്ടായത്. ഒരു ബാറിൽവെച്ച് ആരംഭിച്ച തർക്കം പിന്നീട് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽവെച്ച് കയ്യാങ്കളിയിലേക്ക് നീങ്ങുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
നാലുമാസം മുൻപുവരെ അടിമാലിയിലെ ഒരു സ്വകാര്യ മാനേജ്‌മെൻറ് സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പാപ്പച്ചൻ. മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് സ്വന്തം നാട്ടിലേക്ക് മടങ്ങാതെ അടിമാലിയിൽ തങ്ങി കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു പാപ്പച്ചൻ.


