തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി അരുംകൊല. മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊലപ്പെടുത്തി. പോത്തൻകോട് സ്വദേശിനി ഷെഫീന (33)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

മദ്യപിച്ചെത്തിയ ശേഷം സഹോദരിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രതിക്ക് ഒപ്പം ഉണ്ടായിരുന്ന വൈശാഖ് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ദാരുണ സംഭവം നടന്നത്. ആക്രമണകാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം നടക്കുകയാണ്.