- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരു നവജാത ശിശുവിനെ അഞ്ച് വയസ്സുള്ള സഹോദരി ജനാലയിലൂടെ എടുത്തെറിഞ്ഞു; 40 അടി താഴേക്ക് വീണ് കുഞ്ഞിന് ദാരുണാന്ത്യം; അപകടം അമ്മ കുഞ്ഞുങ്ങളെ വീട്ടില്‍ തനിച്ചാക്കി സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍; കുറ്റകൃത്യമായ അവഗണനയില്‍ മാതാവ് അറസ്റ്റില്‍
ഒരു നവജാത ശിശുവിനെ അഞ്ച് വയസ്സുള്ള സഹോദരി ജനാലയിലൂടെ എടുത്തെറിഞ്ഞു
മോസ്‌കോ: റഷ്യയില്‍ അഞ്ച് വയസ്സുള്ള സഹോദരി ജനാലയിലൂടെ 40 അടി ഉയരത്തിലേക്ക് എറിഞ്ഞതിനെ തുടര്‍ന്ന് ഒരു നവജാത ശിശു മരിച്ചതായി റിപ്പോര്‍ട്ട്. ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നപ്പോള്‍ അമ്മ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോയപ്പോഴാണ് ഈ ദുരന്തം സംഭവിച്ചതെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.
നാലാം നിലയിലെ ജനാലയില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ട വഴിയാത്രക്കാര്‍, തുടര്‍ന്ന് നിലത്ത് അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെ കാണുകയായിരുന്നു. ഈ കാഴ്ച കണ്ട പലരും തങ്ങള്‍ സ്തബ്ധരായി എന്നായി വെളിപ്പെടുത്തിയത്. വാസിലിയോവോ ഗ്രാമത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് സഹോദരി എറിഞ്ഞത്.
കോണ്‍ക്രീറ്റിലേക്ക് വീണതിനെ തുടര്‍ന്ന് 21 ദിവസം പ്രായമുള്ള കുഞ്ഞ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അമ്മ ഇപ്പോള്‍ ജയിലിലാണ്. അഞ്ച് വയസ്സുള്ള കുട്ടിക്ക് പുതിയ കുഞ്ഞിനോട് അസൂയ തോന്നിയോ എന്നും, പെണ്‍മക്കളെ വീട്ടില്‍ തനിച്ചാക്കി പോകാനുള്ള അമ്മയുടെ ഉദ്ദേശ്യമെന്താണെന്നും പോലീസ്
അന്വേഷിക്കുകയാണ്.
അമ്മ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയതാണെന്നാണ് പറയപ്പെടുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മൂത്ത കുട്ടി
പുതിയ കുഞ്ഞ് വന്നപ്പോള്‍ തനിക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന തെറ്റിദ്ധരിച്ച് കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു
എന്നാണ്. ഇപ്പോഴും സംഭവത്തിന് പിന്നിലെം കാരണം എന്താണെന്ന അന്വേഷണം നടക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
എല്ലാ മാതാപിതാക്കളും ജാഗ്രത പാലിക്കണമെന്നും നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഒറ്റയ്ക്ക് വിടരുതെന്നും പോലീസ് മേധാവി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.




