- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്തു സംഘത്തിലെ മൂന്നു പേര്‍ കൂടി തമിഴ്നാട് പൊലീസിന്റെ പിടിയില്‍; അകത്തായത് മാഫിയാ സംഘത്തിലെ കണ്ണികള്‍
ഉത്തമപാളയം (തമിഴ്നാട്): രണ്ട് മാസത്തിനുള്ളില്‍ മൂന്നാം തവണയും ആന്ധ്രാപ്രദേശില്‍ നിന്ന് അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ മൂന്ന് പേരെ കൂടി പിടികൂടി തേനി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. ആന്ധ്രാ സ്വദേശികളായ ശിവകുമാര്‍ (30), മല്ലേശ്വര റാവു (30), വിജയ ബാബു (29) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആകെ ഒമ്പത് പേര്‍ അറസ്റ്റിലായി. തേനി ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് കേരള, തമിഴ്നാട് സംസ്ഥാനങ്ങളില്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. […]
ഉത്തമപാളയം (തമിഴ്നാട്): രണ്ട് മാസത്തിനുള്ളില്‍ മൂന്നാം തവണയും ആന്ധ്രാപ്രദേശില്‍ നിന്ന് അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ മൂന്ന് പേരെ കൂടി പിടികൂടി തേനി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. ആന്ധ്രാ സ്വദേശികളായ ശിവകുമാര്‍ (30), മല്ലേശ്വര റാവു (30), വിജയ ബാബു (29) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആകെ ഒമ്പത് പേര്‍ അറസ്റ്റിലായി.
തേനി ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് കേരള, തമിഴ്നാട് സംസ്ഥാനങ്ങളില്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രായില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ച് തേനി ജില്ലയിലെ ഉത്തമപാളയം, കമ്പം മേഖലയില്‍ സൂക്ഷിച്ച് വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായവര്‍ക്ക് എതിരെ ഉത്തമപാളയം,കമ്പം പൊലീസ് സ്റ്റേഷനുകളില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മുമ്പ് അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആന്ധ്രാ പ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തുന്നതെന്ന് മനസിലായി. ഇതോടെ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. ഒരാഴ്ച ആന്ധ്രാ പ്രദേശില്‍ ക്യാമ്പ് ചെയ്താണ് കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉടന്‍ മരവിപ്പിക്കുമെന്നും നിയമപ്രകാരം സ്ഥാവര വസ്തുക്കളും അറ്റാച്ച് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇവരില്‍ നിന്നും 26 കിലോ കഞ്ചാവും പിടി കൂടി