- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുവാദമില്ലാതെ കൂട്ടുകാരുമായി പുറത്തുപോയി; പുലര്‍ച്ചെ വരാന്‍ വൈകി; അലറിവിളിച്ചിട്ടും ക്രൂരമര്‍ദ്ദനം; പ്രതിശ്രുത വരനെതിരെ കേസെടുത്തു
കൊച്ചി: നഗരമധ്യത്തില്‍ പ്രതിശ്രുതവധുവിനെ ക്രൂരമായി മര്‍ദിച്ച യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് മരട് പോലീസ്. പൂണിത്തുറ സ്വദേശി അരുണിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയ്ക്കായി തിരച്ചില്‍ നടത്തുകയാണെന്നും മരട് പോലീസ് അറിയിച്ചു. യുവതിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെ 4.30നാണ് ജനതാ റോഡില്‍ വച്ച് നാലുപേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. പെണ്‍കുട്ടി അലറി വിളിച്ചിട്ടും മര്‍ദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും […]
കൊച്ചി: നഗരമധ്യത്തില്‍ പ്രതിശ്രുതവധുവിനെ ക്രൂരമായി മര്‍ദിച്ച യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് മരട് പോലീസ്. പൂണിത്തുറ സ്വദേശി അരുണിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയ്ക്കായി തിരച്ചില്‍ നടത്തുകയാണെന്നും മരട് പോലീസ് അറിയിച്ചു. യുവതിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെ 4.30നാണ് ജനതാ റോഡില്‍ വച്ച് നാലുപേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. പെണ്‍കുട്ടി അലറി വിളിച്ചിട്ടും മര്‍ദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നു. യുവതി നടന്നുവരുന്നതും പിന്തുടര്‍ന്നുവന്ന അരുണ്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്നതും യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാള്‍ക്കൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നെങ്കിലും ഇവരെ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ല.
അരുണുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായാണ് വിവരം. അനുവാദം കൂടാതെ യുവതി കൂട്ടുകാരുമായി പുറത്തുപോയതും വൈകി വന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സമീപവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് യുവതി ആശുപത്രിയില്‍ അഡ്മിറ്റായ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പിന്നീട് പരാതി നല്‍കിയെന്ന് പൊലീസ് വ്യക്തമാക്കി. മര്‍ദിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. മര്‍ദിച്ച യുവാവ് യുവതിയുടെ ബന്ധുവാണ്. അടുത്തു തന്നെ വിവാഹം ചെയ്യാനും ഇവര്‍ തീരുമാനിച്ചിരുന്നു എന്നാണ് വിവരം. ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന യുവതി രാവിലെ നാലു മണിയോടെയാണ് യുവാക്കള്‍ താമസിക്കുന്നിടത്തേക്ക് എത്തിയത്. ഫോണിലൂടെ സംസാരിച്ചു കൊണ്ട് നടന്നുവന്ന പെണ്‍കുട്ടിയെ കാത്തുനിന്ന യുവാവ് തല്ലുകയായിരുന്നു. ഇതു കണ്ട് പരിസരത്തുണ്ടായിരുന്ന ചിലര്‍ ഇടപെട്ടതോടെ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ് ഇരുവരും ജനതാ റോഡ് ഭാഗത്തേക്ക് നടന്നു പോവുകയും ചെയ്തു എന്നാണ് വിവരം. തുടര്‍ന്നുണ്ടായ മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
വൈകിയെത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. മര്‍ദനവും പെണ്‍കുട്ടിയുടെ അലറിക്കരച്ചിലും കേട്ട് സമീപവാസികള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. മര്‍ദനം നടന്ന സ്ഥലത്തിന്റെ അടുത്തു തന്നെ അഞ്ചു പേരെയും പൊലീസ് കാണുകയും ചെയ്തിരുന്നു. എന്നാല്‍ മര്‍ദിച്ചതില്‍ പരാതി ഇല്ലെന്ന നിലപാടായിരുന്നു യുവതിക്ക്. അതുകൊണ്ട് തന്നെ കേസെടുക്കാതെ പൊലീസ് മടങ്ങുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തി യുവതി പ്രാഥമികശുശ്രൂഷ സ്വീകരിച്ചത്. പിന്നാലെ യുവതിയുടെ പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.