- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് നല്കി ഭാര്യയെ 72 പേര്‍ക്ക് കാഴ്ച വച്ച് വീഡിയോ പകര്‍ത്തിയ ഭര്‍ത്താവും 51 പുരുഷന്മാരും; ഞെട്ടിക്കുന്ന വാര്‍ത്ത ഫ്രാന്‍സില്‍ നിന്നും
പാരീസ്: സ്വന്തം ഭാര്യയെ അന്യപുരുഷന്മാര്‍ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനായി ഭാര്യക്ക് മയക്കുമരുന്ന് നല്‍കിയ ഭര്‍ത്താവും കൂട്ടാളികളും വിചാരണ നേരിടുകയാണ്. നിയമപരമായി പേരു വെളിപ്പെടുത്താതെ സ്വകാര്യത സംരക്ഷിക്കാന്‍ ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് അവകാശമുണ്ടെങ്കിലും അത് വേണ്ടെന്ന് പറയുകയാണ് ഈ കേസിലെ ഇരയായ 72 കാരി. തിങ്കളാഴ്ച കേസ് വിചാരണക്കെടുത്ത കോടതിയില്‍ ജിസെല പെലികോട്ട് തന്റെ പേര് സ്വയം വെളിപ്പെടുത്തുകയായിരുന്നു. 71 കാരനായ ഭര്‍ത്താവ് ഡൊമിനിക്ക് പെലികോട്ടും മറ്റ് 51 പേരുമാണ് കേസിലെ പ്രതികള്‍. ആവിഗ്‌നോനിലെ വക്ലീസ് ക്രിമിനല്‍ […]
പാരീസ്: സ്വന്തം ഭാര്യയെ അന്യപുരുഷന്മാര്‍ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനായി ഭാര്യക്ക് മയക്കുമരുന്ന് നല്‍കിയ ഭര്‍ത്താവും കൂട്ടാളികളും വിചാരണ നേരിടുകയാണ്. നിയമപരമായി പേരു വെളിപ്പെടുത്താതെ സ്വകാര്യത സംരക്ഷിക്കാന്‍ ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് അവകാശമുണ്ടെങ്കിലും അത് വേണ്ടെന്ന് പറയുകയാണ് ഈ കേസിലെ ഇരയായ 72 കാരി. തിങ്കളാഴ്ച കേസ് വിചാരണക്കെടുത്ത കോടതിയില്‍ ജിസെല പെലികോട്ട് തന്റെ പേര് സ്വയം വെളിപ്പെടുത്തുകയായിരുന്നു. 71 കാരനായ ഭര്‍ത്താവ് ഡൊമിനിക്ക് പെലികോട്ടും മറ്റ് 51 പേരുമാണ് കേസിലെ പ്രതികള്‍. ആവിഗ്‌നോനിലെ വക്ലീസ് ക്രിമിനല്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്.
ബലാത്സംഗങ്ങളുടെ ഒരു പരമ്പര തന്നെ ഒരുക്കി എന്ന് ആരോപിക്കപ്പെടുന്ന ഡൊമിനിക്ക് ഒരു ഓണ്‍ലൈന്‍ ഫോറത്തിലൂടെയായിരുന്നു അപരിചിതരെ കണ്ടെത്തിയിരുന്നതും തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതും. 2011 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇയാള്‍ ഇത്തരത്തില്‍ അപരിചിതരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നത്. അതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സ്വന്തം പേരും വിലാസവും സ്ഥിരീകരിക്കാനായി വിചാരണ തുടങ്ങും മുന്‍പെ കോടതി അത് ചോദിച്ചപ്പോള്‍, തന്റെ വീട് ജയിലില്‍ ആണെന്ന് അറിയാമല്ലോ എന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്.
സ്വന്തം സ്വകാര്യത സംരക്ഷിക്കുന്നതിനായി അടച്ചിട്ട കോടതിയില്‍ വിചാരണ വേണമെന്ന ആവശ്യമുന്നയിക്കുവാന്‍ നിയമപരമായ അവകാശം ഉണ്ടായിട്ടു കൂടി ജസില അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. അത്രയും ക്രൂരമായ പീഢനങ്ങളായിരുന്നു താന്‍ അനുഭവിച്ചതെന്നും, അതെല്ലാം പരസ്യമാകാതിരിക്കാന്‍ പ്രതികള്‍ അടച്ചിട്ട കോടതിയിലെ വിചാരണയാണ് ആഗ്രഹിക്കുന്നത് എന്നതിനാലാണ് അവര്‍ ഇത്തരത്തിലുള്ള ഒരു നടപടിക്ക് മുതിര്‍ന്നതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയൊരു വീട്ടില്‍ താമസിക്കുന്ന ഡൊമിനിക്കും ജസീലയും സമൂഹമധ്യത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്നവരായിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ ഇവിടെ നിത്യ സന്ദര്‍ശകരുമായിരുന്നു. അതിമനോഹരമായി പരിപാലിക്കുന്ന ഗാര്‍ഹികോദ്യാനത്തിലെ നീന്തല്‍ക്കുളത്തിന്റെ കരയില്‍ ഇവര്‍ ഇടയ്ക്കിടെ വിരുന്നുകള്‍ ഒരുക്കാറുള്ളതായി അയല്‍ക്കാര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഡൊമിനിക് എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിസില്‍ നിന്നും 1991 ല്‍ ആണ് ഇയാള്‍ ഇപ്പോഴുള്ള വീട്ടിലേക്ക് വരുന്നത്. അതിന് ശേഷം അയാള്‍ ഒരു സെക്സ് റിംഗ് സംഘടിപ്പിച്ഛിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിത്തൗട്ട് ഹെ നോയിംഗ് (അവള്‍ അറിയാതെ) എന്ന ഒരു ഓണ്‍ലൈന്‍ ഫോറം വഴിയായിരുന്നു ഇയാള്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നതും കുറ്റകൃത്യത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തിയിരുന്നതും. കുറ്റാരോപിതരായ 51 പേരില്‍ ഇരുപത് പേര്‍ ഇപ്പോള്‍ ജയിലിലാണ്.മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ആകെ 92 ബലാത്സംഗ കേസുകളാണ് പോലീസ് കണ്ടെത്തിയത്. അത് ചെയ്ത 72 പുരുഷന്മാരില്‍ 51 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇരയുടെ ഭര്‍ത്താവിനൊപ്പം ഇവരും വിചാരണ നേരിടും.
2020 ല്‍ ഒരു ഷോപ്പിംഗ് സെന്ററില്‍ വെച്ച് രഹസ്യമായി മൂന്ന് സ്ത്രീകളുടെ സ്‌കേര്‍ട്ടിനടിയിലൂടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവിടത്തെ സെക്യൂരിറ്റി ഗാര്‍ഡ് പിടികൂടിയതോടെയാണ് ഇയാളുടെ ക്രൂരത പുറം ലോകം അറിയുന്നത്. അന്ന് പോലീസില്‍ ഏല്‍പ്പിച്ച ഇയാളുടെ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഈ ഹീന കൃത്യം പുറത്തു കൊണ്ടുവന്നത്.