ബറേലി: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. സ്വന്തം സഹോദരിയെ ശല്യം ചെയ്തതിൽ പച്ചക്കറി കടക്കാരൻ മുഖത്തടിച്ചു. അതിന്റെ ദേഷ്യവും വൈര്യാഗ്യവും മനസ്സിൽ വച്ച്. ഏകദേശം ഒരു വർഷം വരെ കാത്തിരുന്ന് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഒരു യുവാവ്.

സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കേൾവി പരിമിതിയും സംസാര ശേഷിയുമില്ലാത്ത ഒരു 28കാരനെയാണ് പോലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ജസ്വന്ത് ദിവാകർ എന്നയാളെയാണ് ഒക്ടോബർ 3ന് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയത്.

ബനിയാതേർ പോലീസ് സ്റ്റേഷൻ പരിധിയിലെ റോഡിന് അടുത്തായിരുന്നു ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ഗ്രാമത്തിലെ ഒരു യുവാവിനെയാണ് പോലീസ് പിടികൂടിയത്. ജിതേന്ദ്ര കുമാർ എന്നയാളാണ് പിടിയിലായത്. ജിതേന്ദ്ര കുമാർ സഹോദരിയെ ശല്യം ചെയ്തത് ജസ്വന്ത് ദിവാകർ ചോദ്യം ചെയ്യുകയും പിന്നാലെ വാക്കു തർക്കത്തിനിടെ യുവാവിനെ ജസ്വന്ത് ദിവാകർ മുഖത്തടിക്കുകയും ചെയ്തിരുന്നു.

നാട്ടുകാരുടെ മുന്നിൽ വച്ച് താൻ അപമാനിക്കപ്പെട്ടതിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന ജസ്വന്തിനോട് ജിതേന്ദ്ര മനസിൽ കടുത്ത പക വച്ച് പുലർത്തുകയായിരിന്നു.

അതുപോലെ തന്നെ ഈ സംഭവം നടക്കുന്നതിന് മുമ്പ് ഗ്രാമ വാസികളിൽ ചിലരോട് ജസ്വന്തിനെ കഴുത്തറുത്ത് കൊല്ലുമെന്ന് ജിതേന്ദ്ര വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം നടന്നത്. അതുപോലെ സംഭവം നടന്ന ദിവസം ഇയാൾ വീട്ടിലേക്ക് വസ്ത്രങ്ങളൊന്നുമില്ലാതെയാണ് എത്തിയത്.

വീട്ടുകാർ ചോദിച്ചപ്പോഴാണ് കൊലപാതക വിവരങ്ങൾ പറഞ്ഞത്. വിവരമറിഞ്ഞ വീട്ടുകാർ ഇയാൾ കൊലപാതകത്തിനുപയോഗിച്ച കത്തി ഒളിപ്പിച്ചിരുന്നു. ശേഷം ഒരു വർഷം മുൻപ് വാങ്ങിയിരുന്ന കത്തി കഴിഞ്ഞ ഒരുമാസമായി ഇയാൾ കയ്യിൽ കരുതിയിരുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പോലീസ് കേസ് എടുത്തിട്ടുണ്ട്.