- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിന്റെ ചേച്ചിയുടെ ചിത്രങ്ങൾ എന്റെ ഫോണിലുണ്ട്; വൈകാതെ ഞങ്ങൾ ഒളിച്ചോടും; ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന ആവശ്യവും കൂട്ടുകാരൻ തള്ളി; ഒരുമിച്ചിരുന്ന് വെള്ളമടിച്ചപ്പോൾ വീണ്ടും തർക്കം; പിന്നാലെ ഉറ്റ സുഹൃത്തിനെ വടി കൊണ്ട് അടിച്ച് കൊന്ന് തീയിട്ടു; 18കാരന്റെ ഒടുങ്ങാത്ത പകയിൽ ഞെട്ടി ഗ്രാമം
മീററ്റ്: ഉത്തരേന്ത്യയിൽ പലപ്പോഴും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപതാക കഥകളാണ് പുറത്തുവരുന്നത്. അങ്ങനെ ഒരു സംഭവമാണ് ഉത്തർപ്രദേശിലെ മീററ്റിൽ നടന്നിരിക്കുന്നത്. തന്റെ കൂടപ്പിറപ്പായ സഹോദരിയേക്കുറിച്ച് വളരെ വൃത്തികെട്ട രീതിയിൽ സംസാരിക്കുകയും. സഹോദരിയുടെ സ്വകാര്യ ചിത്രങ്ങൾ ഫോണിൽ സൂക്ഷിക്കുകയും അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അത് നിരസിക്കുകയും ചെയ്തു.
ശേഷമാണ് ഒരു ദിവസം അവർ ഒന്നിച്ചിരുന്ന് മദ്യപിച്ചപ്പോൾ വീണ്ടും ഇതിനെ കുറിച്ച് സംസാരം ആവുകയും. ശേഷം സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി തീയിട്ട് അതിക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. സംഭവത്തിൽ 18കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ അഹാറിലാണ് സംഭവം നടന്നത്. തന്റെ ഉറ്റ കൂട്ടുകാരനായ 19കാരനെ ഒക്ടോബർ 9നാണ് 18കാരൻ അതിക്രൂരമായി കൊലപ്പെടുത്തിയത്.
കൊലപാതകത്തിൽ പ്രതിയായ 18കാരൻ 2023ൽ നടന്നൊരു ബലാത്സംഗ കേസിൽ കുറ്റം ആരോപിക്കപ്പെട്ട ആളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂട്ടുകാർ ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന സമയത്താണ് സഹോദരിയുടെ പേരിൽ ഇരുവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടായത്. പ്രതിയായ 18കാരന്റെ സഹോദരിയുടെ ഒപ്പം ഒളിച്ചോടുമെന്നും സഹോദരിയുടെ സ്വകാര്യ ചിത്രങ്ങൾ ഫോണിൽ ഉണ്ടെന്നും 19കാരൻ പറഞ്ഞതാണ് പ്രതിയെ പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
കൈയിലുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്യണമെന്ന 18കാരന്റെ ആവശ്യം സുഹൃത്ത് കാര്യമാക്കി എടുക്കാതെ തള്ളി. ഇതോടെയാണ് രണ്ടുപേരും തമ്മിൽ വാക്കേറ്റം നടക്കുകയും ഒടുവിൽ ക്രൂര കൊലപാതകത്തിൽ കാര്യങ്ങൾ എത്തിയത്.
18 കാരൻ മദ്യ ലഹരിയിൽ കൂട്ടുകാരനെ വടി കൊണ്ട് അടിച്ച് അവശനാക്കി സുഹൃത്തിനെ ബൈക്കിന് സമീപത്ത് കിടത്തി പെട്രോൾ ടാങ്ക് തുറന്നിട്ട് ടാങ്കിലേക്ക് തീയിട്ടാണ് പ്രതി തന്റെ ഉറ്റ തോഴനെ കൊലപ്പെടുത്തിയത്. പിന്നാലെ 18 കാരൻ അവിടെ നിന്നും ഒളിവിൽ പോവുകയും ചെയ്തു. ശേഷം മരിച്ച 19കാരന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തിരിച്ചറിയുന്നത്.