അമേരിക്ക: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്. ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് പതിനഞ്ചുകാരൻ വകവരുത്തിയത്. അമേരിക്കയിലാണ് സംഭവം നടന്നത്. സ്വന്തം മാതാപിതാക്കളുൾപ്പെടെ അഞ്ച് പേരെയാണ് പതിനഞ്ചുകാരൻ കൊലപ്പെടുത്തിയത്. അച്ഛനെയും അമ്മയേയും പതിമൂന്നും ഒൻപതും ഏഴും വയസുള്ള സഹോദരങ്ങളെയുമാണ് കൊലപ്പെടുത്തിയത്. പക്ഷെ മരിച്ചുവെന്ന് അഭിനയിച്ചതിനാൽ പതിനൊന്ന് വയസുള്ള സഹോദരി അത്ഭുതകരമായി രക്ഷപ്പെട്ടു.

ശേഷം രക്ഷപ്പെട്ട കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റിൽ സ്വദേശിയായ മാര്‍ക്ക് ഹമ്മിസറ്റണ്‍, സാറാ ഹമ്മിസ്റ്റണ്‍ എന്നീ ദമ്പതികളും അവരുടെ മൂന്ന് മക്കളുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ഉപയോ​ഗിച്ച് തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അച്ഛന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് സഹോദരൻ കുടുംബത്തെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ചതെന്ന് പെൺകുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മരണം സ്ഥിരീകരിക്കാൻ സഹോദരൻ ഓരോ മൃതദേഹങ്ങൾക്കും അരികിൽ എത്തിയിരുന്നു.

ഈ സമയത്ത് ഭാഗ്യത്തിന് മരണപ്പെട്ടത് പോലെ അഭിനയിച്ചു അത്‌കൊണ്ട് ഒരു സഹോദരി രക്ഷപ്പെട്ടു. കുട്ടിയുടെ കഴുത്തിന് പുറകിലും കയ്യിലും വെടിയേറ്റിരുന്നു. പ്രതി മുറിയിൽ നിന്ന് പുറത്തുപോയ സമയത്ത് പെൺകുട്ടി ഫയർ എക്സിറ്റിലൂടെ പുറത്തുകടക്കുകയും അയൽവാസികളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ അശ്ലീല ചിത്രങ്ങൾ കണ്ടതിന് മാതാപിതാക്കൾ പതിനഞ്ചുകാരനെ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നു. പ്രതി ഇപ്പോൾ റിമാൻഡിലാണ്.