വാഷിങ്ടൺ: വയോധികയെ വീട് കയറി ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 14 കാരൻ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. അമേരിക്കയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജെസ്സി സ്റ്റോൺ എന്ന കൗമാരക്കാരനാണ് അയൽവാസിയായ 91 വയസുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത്. ഫ്ലോറിഡയിലാണ് സംഭവം നടന്നത്.

വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയാണ് 14 കാരൻ വയോധികയെ ഉപദ്രവിച്ചത്. വയോധികയുടെ വീട്ടിൽ ഇടയ്ക്ക് വരുന്നയാളായിരുന്നു പ്രതിയായ 14 കാരനെന്ന് പിന്നീട് പോലീസ് വ്യക്തമാക്കി.സംഭവ ദിവസം പകൽ വീട്ടിൽ എത്തിയ ജെസ്സി സ്റ്റോൺ വീട്ടിൽ ഉണ്ടായിരുന്ന ഐപാഡിൽ അശ്ലീല വീഡിയോകൾ കണ്ടു. പിന്നീട് രാത്രി വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ജനാല വഴിയാണ് പ്രതി വീടിനുള്ളിൽ കയറിയത്. ശേഷം വയോധികയുടെ മുറിയിലെത്തി, പിന്നീട് ഇവരെ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പ്രതി പിന്നീട് കുറ്റം സമ്മതിച്ചു.

സംഭവത്തിന് പിന്നാലെ വയോധിക പോലീസിൽ പരാതി നൽകിയിരുന്നുയ. തുടർന്ന് നടത്തിയ അന്വേഷണതതിനൊടുവിലാണ് ജെസ്സി സ്റ്റോൾ അറസ്റ്റിലായത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഡിഎൻഎ പരിശോധന ഫലവും സിസിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും ജെസ്സി സ്റ്റോളിൻ കുടുങ്ങുകയായിരുന്നു. ദൃശ്യങ്ങളിലുള്ളത് ജെസ്സി തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

വീട്ടിൽ പതിവായി എത്തിയിരുന്ന പതിനാലുകാരൻ നല്ല സ്വഭാവത്തിന് ഉടമായാണെന്നാണ് താൻ കരുതിയിരുന്നതെന്നും ഇത്തരമൊരു പ്രവൃത്തി ഉണ്ടാകുമെന്ന് കരുതിയില്ലന്നും ഇരയായ വയോധിക പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ 14 കാരനെ ജുവനൈൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റിന് കൈമാറി. ജസ്സി സ്റ്റോണിനെതിരെ ലൈംഗിക പീഡനത്തിനും വീട്ടിൽ അതിക്രമിച്ച് കടന്നതിനും മോഷണക്കുറ്റമടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിസംബർ 19 ന് കോടതി ശിക്ഷ വിധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.