- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കമിതാക്കളെ വിഷം കുടുപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ വീട്ടുകാര്‍; കൊലപാതകം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: മൂന്നു പേര് അറസ്റ്റില്‍
കമിതാക്കളെ വിഷം കുടുപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ വീട്ടുകാര്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ പ്രണയിതാക്കളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ജനുവരി ഒന്നിനാണ സംഭവം. കൊലപാതക ശേഷം ഇരുവരുടേയും മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും പിടിക്കപ്പെടുക ആയിരുന്നു. മിഥുന്‍ കുശവാഹ(22), കാമിനി സാഹു(19) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരേയും കാമിനിയുടെ വീട്ടുകാര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുക ആയിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ ലളിത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി ഒന്നാം തിയതി അര്‍ദ്ധരാത്രിയോടെ മിഥുന്‍ കാമിനിയുടെ വീട്ടിലെത്തുകയും കാത്തിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തുകയും ആത്മഹത്യയായി ചിത്രീകരിക്കാന്‍ കെട്ടി തൂക്കുകയും ആയിരുന്നു. സ്വന്തം മകളുടെ ശരീരം ഇവര്‍ കുഴിച്ചിടുകയും ചെയ്തു. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബിഗ എന്ന ഗ്രാമത്തിലെ ജഗൗര എന്ന പ്രദേശത്താണ് സംഭവം നടന്നത്.
മിഥുനും കാമിനിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പഞ്ചായത്ത് ചര്‍ച്ചയില്‍ പെണ്‍കുട്ടി വിവാഹിതയാകുന്നതുവരെ മിഥുന്‍ കുശവാഹയോട് ഗ്രാമംവിട്ട് പുറത്ത് താമസിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം തൊട്ടടുത്ത ഗ്രാമത്തില്‍ തന്റെ അമ്മാവന്റെ അടുത്തേക്ക് മിഥുനെ നാടുകടത്തുകയും ചെയ്തു. എന്നാല്‍ രാത്രി വൈകി മിഥുന്‍ പെണ്‍കുട്ടിയെ കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുമായിരുന്നു. ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മനസ്സിലാക്കി.
ജനുവരി ഒന്നിന് പെണ്‍കുട്ടിയുടെ ജന്മദിനമായതിനാല്‍ മിഥുന്‍ വരുമെന്ന് അവര്‍ ഉറപ്പിച്ചു. പ്രതീക്ഷ തെറ്റിക്കാതെ വീട്ടിലെത്തിയ മിഥുനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടികൂടുകയും കൈകള്‍ കൂട്ടിക്കെട്ടി ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കൊലപാതകവിവരം പോലീസില്‍ അറിയിക്കുമെന്ന് വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയേയും ഇതേ രീതിയില്‍ കൊലപ്പെടുത്തി.
ഇരുവരേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായി മിഥുന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കുകയും പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് പിന്‍വശത്തെ പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു. ജനുവരി ഒന്നിന് രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാര്‍ ബഹളും വെച്ചു. നാട്ടുകാര്‍ക്കൊപ്പം വ്യാജ തിരച്ചില്‍ നടത്തി.
രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ അന്തരീക്ഷം മോശമായി. ആത്മഹത്യയാണെന്ന് സംശയിച്ചതിനാല്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അയച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടുകൂടിയാണ് ഇരുവരും കഴുത്ത് ഞെരിക്കപ്പെട്ടാണ് മരിച്ചതെന്ന വിവരം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ രാംദേവി സാഹു, അച്ഛന്‍ സുനില്‍ സാഹു, അമ്മാവന്‍ ദേശ്രാജ് സാഹു എന്നിവരാണ് നിലവില്‍ അറസ്റ്റിലായത്.