- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'കുഴപ്പമില്ല...ഞാൻ വളർത്തിക്കോളം...!'; എല്ലാവരെയും കൈയിലെടുക്കുന്നത് ഒരൊറ്റ ഡയലോഗിൽ; ഷെൽട്ടർ ഹോമുകളിൽ പോയി നല്ല ഒരെണ്ണത്തിനെ നോട്ടമിടും; ഒടുവിൽ ദത്തെടുക്കൽ പതിവായതോടെ സംശയം; അന്വേഷണത്തിൽ അറിഞ്ഞത് ഭയപ്പെടുത്തുന്ന കഥ; സീരിയൽ ഡോഗ് കില്ലർ കുടുങ്ങിയത് ഇങ്ങനെ!
ബെയ്‌ജിങ്: ചില മനുഷ്യർക്ക് പല വിചിത്രമായ സ്വഭാവങ്ങളാണ്. അതിന്റെ കാരണവും ഏറെ നിഗുഢതകൾ നിറഞ്ഞത് ആയിരിക്കും. അങ്ങനെ കേട്ടുകേൾവി ഇല്ലാത്ത ഒരു സംഭവമാണ് ചൈനയിൽ നടന്നിരിക്കുന്നത്. തെരുവ് നായ്ക്കളെ കൊലപ്പെടുത്തി പാചകം ചെയ്ത് ഭക്ഷണമാക്കുന്നതിന് വേണ്ടി മാത്രം ഷെൽട്ടർ ഹോമുകളിൽ നിന്ന് നായ്ക്കളെ ദത്തെടുത്തിരുന്ന ചൈനീസ് യുവതിയാണ് പോലിസിന്റെ വലയിൽ കുടുങ്ങിയിരിക്കുന്നത്.
ചൈനയിലുള്ള ഒരു കടയുടമയായ 'സിക്‌സുവാൻ' എന്ന ഈ സ്ത്രീ രക്ഷാപ്രവർത്തക സംഘങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ ദത്തെടുത്ത് കൊലപ്പെടുത്തി അവയെ ഭക്ഷണമാക്കുന്നത് പതിവാക്കുകയായിരുന്നു. ഇവരുടെ ഈ വിചിത്രമായ പ്രവൃത്തി പുറംലോകം അറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
തെരുവ് നായ്ക്കളെ യുവതി ദത്തെടുക്കുന്നത് പതിവായതോടെ സംശയം തോന്നിയ നായ പ്രേമികൾ ലിയോണിംഗ് പ്രവിശ്യയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കൊലപാതക കഥകൾ പുറത്തുവന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ താല്പര്യമുള്ളവർക്ക് സൗജന്യമായി അവയെ ദത്തു നൽകുന്ന ഷെൽട്ടർ ഹോമുകളിൽ നിന്നാണ് ഇവർ പതിവായി നായ്ക്കളെ ദത്തെടുത്തിരുന്നത്.
താൻ ദത്തെടുക്കുന്ന നായ്ക്കളെ സംരക്ഷിച്ചു കൊള്ളാമെന്ന് ഉറപ്പുനൽകിയതിനുശേഷമാണ് ഇവർ ഷെൽട്ടർ ഹോമുകളിൽ നിന്നും നായ്ക്കളെ കൊണ്ടുപോകുന്നത്. എന്നാൽ, വീട്ടിൽ എത്തിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ കൊലപ്പെടുത്തി സൂപ്പും മറ്റു ഭക്ഷ്യ വിഭവങ്ങളും ഉണ്ടാക്കി ഭക്ഷിക്കുന്നതായിരുന്നു ഇവരുടെ പതിവ്. ഇതുകൂടാതെ നായമാംസം പാചകം ചെയ്യുന്ന വീഡിയോ ഇവർ സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് പോലീസ് ഇവരുടെ കടയിലും വീട്ടിലും നടത്തിയ പരിശോധനയിൽ നായമാംസം പാചകം ചെയ്തതായി കണ്ടെത്തി. നായ ഇറച്ചി ഇവരുടെ കടയിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും കേസ് അന്വേഷണത്തിലാണെന്നും മാർക്കറ്റ് സൂപ്പർവിഷൻ ബ്യൂറോ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടാതെ നായമാംസം പാചകം ചെയ്യുന്നതിന്റെ വീഡിയോകൾ പങ്കുവെച്ച സിക്‌സുവാന്റെ സമൂഹ മാധ്യമ അക്കൗണ്ട് അധികൃതർ സ്വകാര്യമാക്കി. കൂടാതെ ഷെൽട്ടർ ഹോം നടത്തിപ്പുകാർ ജാഗ്രത പാലിക്കണമെന്നും മേലിൽ ഇവർക്ക് നായ്ക്കളെ നൽകരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൈനയുടെ മിക്ക ഭാഗങ്ങളിലും നായ മാംസം കഴിക്കുന്നത് നിരോധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിരോധനം ബാധകമല്ലാത്ത ഇടങ്ങളിൽ നായമാംസം ഭക്ഷിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കാനാകില്ല. 2020 -ൽ, തെക്കൻ ചൈനയിലെ ഷെൻഷെൻ നഗരമാണ് പൂച്ചകളുടെയും നായ്ക്കളുടെയും മാംസം ഭക്ഷിക്കുന്നത് നിരോധിച്ച ചൈനയിലെ ആദ്യത്തെ നഗരം. ഇവിടെ ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് സാധനങ്ങളുടെ മൂല്യത്തിന്റെ 10 മടങ്ങ് വരെ പിഴ ആയി ഈടാക്കുമെന്ന് അറിയിച്ചു.