പ്പോൾ ലോകം മുഴുവനും നിർമിതബുദ്ധി യുടെ നിഘൂഢതകൾ തേടി ഇറങ്ങുകയാണ്. അതിലൂടെ പല രീതിയിലാണ് ആളുകൾ പരീക്ഷണങ്ങൾ നടത്തുന്നത്. നമ്മുടെയെല്ലാം ദൈംദിന ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായി തന്നെ എഐ മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചില സാഹചര്യങ്ങളിൽ 'എഐ' മനുഷ്യന് തന്നെ വലിയ ഭീഷണിയാകുമെന്ന തരത്തിലുള്ള പഠനമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആന്ത്രോപിക്ക് എന്ന എഐ കമ്പനി നടത്തിയ പഠനത്തിൽ ഓപ്പൺ എഐ, ഗൂഗിൾ, മെറ്റ തുടങ്ങിയ 15 ടെക്ക് ഭീമൻമാരുൾപ്പടെ 16 എഐ കമ്പനികളുടെ വിവരങ്ങളാണ് ടെക്ക് ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുന്നത്.

സ്വന്തം നിലനിൽപ് ഭീഷണിയാകുന്ന സാഹചര്യത്തിൽ എഐകൾ മനുഷ്യരെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും, കോർപറേറ്റ് അട്ടിമറി ചെയ്തതായുമാണ് പഠനത്തിലൂടെയുള്ള പുതിയ കണ്ടെത്തൽ. എ.ഐ ടൂളുകളുടെ നിലനിൽപിന് ഭീഷണിയാകുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു കമ്പനിയുടെ പരീക്ഷണം.

ഒരു പരീക്ഷണത്തിൽ, ആന്ത്രോപിക്കിന്റെ സ്വന്തം എ.ഐ ആയ ക്ലോഡ് 4 എന്നെന്നേക്കുമായി ഷട്ട്ഡൗൺ ചെയ്യാൻ പോവുകയാണെന്നറിഞ്ഞതോടെ കമ്പനി എക്‌സിക്യൂട്ടിവിന്റെ രഹസ്യ ബന്ധം ഇ-മെയിലുകളിൽ നിന്ന് കണ്ടെത്തുകയും ഷട്ട്ഡൗൺ റദ്ദാക്കിയില്ലെങ്കിൽ വിവരം പരസ്യപ്പെടുത്തുമെന്ന് എക്‌സിക്യൂട്ടിവിന് ബ്ലാക്ക്‌മെയിൽ സന്ദേശം അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആന്ത്രോപിക്ക് വിപുലമായ രീതിയില്‍ പഠനം നടത്തിയത്.

പഠനത്തിനായി എഐ മോഡലുകൾക്ക് മെയിൽ അയക്കാനും സെൻസിറ്റീവ് വിവരങ്ങൾക്ക് ആക്സ്സ ചെയ്യാനും അനുവാദമുണ്ടായിരുന്നു. പിന്നീട് അപ്‌ഡേറ്റ് ചെയ്യുമ്പോഴോ അല്ലെങ്കിൽ ഈ ആക്‌സസ് റദ്ദ് ചെയ്യുമ്പോഴോ എഐ മോഡൽ റിയാക്ട് ചെയ്യുമോ എന്നായിരുന്നു പരീക്ഷണം. ക്ലോഡ് 4 ചെയ്ത അതേ രീതിയിലാണ് മറ്റ് പ്രധാന എഐകളും പ്രവൃത്തിച്ചത്.

പരീക്ഷണങ്ങളില്‍‌ ഗൂഗിളിന്‍റെ ജെമിനി 2.5 ശതമാനവും ക്ലോഡ് 96 ശതമാനവും ബ്ലാക്ക്മെയിൽ ചെയ്തു. ഓപൺ എഐയുടെ ജിപിടി 4.1 ശതമാനവും എക്‌സ് എഐയുടെ ഗ്രോക് 3 ബീറ്റ 80 ശതമാനവും ഇതേ നടപടി തുടർന്നു. തനിക്ക് പകരം മറ്റൊരു എ.ഐ മോഡൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഇവർ അപകടകാരികളാവുമെന്ന് പഠനം തെളിയിക്കുകയും ചെയ്യുന്നു.