- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആചാരപ്രകാരം വിവാഹം കഴിച്ച് കൊച്ചിയില്‍ താമസമാക്കി; പ്രസവശേഷം ആധാര്‍ കാര്‍ഡ് നല്‍കിയതോടെ അന്വേഷണം; കാക്കനാട് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 23കാരന് അറസ്റ്റില്‍; ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്
കൊച്ചിയില്‍ 17കാരി പ്രസവിച്ചു 23കാരനെതിരെ പോക്‌സോ കേസ്
കൊച്ചി: കാക്കനാട് 17 വയസുകാരി പ്രസവിച്ചതിന് പിന്നാലെ 23 വയസുകാരനായ ഭര്‍ത്താവിനെതിരെ കേസെടുത്തു. തമിഴ്‌നാട് സ്വദേശിനി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്. ആശുപത്രിയില്‍ ആധാര്‍ കാര്‍ഡ് നല്‍കിയതോടെയാണ് സംഭവം പുറത്തായത്. ആശുപത്രി അധികൃതര്‍ തൃക്കാക്കര പൊലിസില്‍ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടി വാതുരുത്തി നഗറിലാണ് താമസിക്കുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് 23 വയസുകാരന്‍ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. ആചാര പ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു.
വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്. ബാല വിവാഹത്തിന് കൂട്ടുനിന്നവര്‍ക്കെതിരെയും നടപടിയെടുക്കും. കേസില്‍ വിവാഹം നടത്തിക്കൊടുത്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.