- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജനിച്ച അന്ന് മുതൽ കാണുന്നത് ഇരുണ്ട വെളിച്ചം മാത്രം; ഭക്ഷണം കഴിക്കുന്നത് ദ്രാവക രൂപത്തിൽ; സ്വന്തം മുടി പോലും കഴുകാൻ പറ്റാതെ ജീവിതം; കാര്യം അറിഞ്ഞ് പോലീസ് ഇരച്ചെത്തിയപ്പോൾ കണ്ടത് വിചിത്ര രീതിയിൽ പെരുമാറുന്ന പെൺകുട്ടിയെ; ഒരു കുറ്റബോധവുമില്ലാതെ മാതാപിതാക്കൾ
സാവോ പോളോ: ആറുവർഷം നീണ്ട ഭീകരമായ ദുരിതത്തിനൊടുവിൽ പെൺകുട്ടി രക്ഷപ്പെട്ടു. ബ്രസീലിലാണ് ദാരുണമായ സംഭവം നടന്നത്. മാതാപിതാക്കൾ തടവിലാക്കിയ ആറുവയസ്സുകാരിയെ കണ്ടെത്തി. ജനിച്ചതു മുതൽ ഈ നിമിഷം വരെ പുറംലോകം കാണാതെ, ഒരു ഇരുട്ടുമുറിയിൽ ഇരുട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയാണ് അതിക്രൂരമായ അവഗണനയ്ക്കും പട്ടിണിക്കുമൊടുവിൽ പൊലീസിന്റെ പിടിയിലായത്. ബ്രസീലിലെ സാവോ പോളോയിലെ സൊറോകാബ നഗരത്തിലാണ് നടുക്കുന്ന സംഭവം നടന്നത്.
അജ്ഞാതരിൽ നിന്നുള്ള പരാതിയെ തുടർന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ ദുരവസ്ഥ പുറത്തറിഞ്ഞത്. പൊലീസ് വീടിനുള്ളിൽ കടന്നപ്പോൾ, ഭയം നിറഞ്ഞ കണ്ണുകളുമായി ഭിത്തികളിലെ ഉയരം കണക്കാക്കുന്ന അടയാളങ്ങൾക്ക് മുന്നിൽ അവശയായി നിന്നിരുന്ന കുട്ടിയാണ് കണ്ടത്. കുട്ടിയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്തിരുന്നില്ലെന്നും സാധാരണ രീതിയിൽ ആശയവിനിമയം നടത്താൻ പോലും സാധിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് കണ്ടെത്തിയ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലർ ലിജിയ ഗുവേര പറഞ്ഞു. കുട്ടിയുടെ മുടി ഒരിക്കലും കഴുകിയിട്ടില്ലെന്ന് തോന്നിയെന്നും, കാര്യങ്ങൾ തിരിച്ചറിയാൻ അവൾക്ക് സാധിച്ചിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കുട്ടിക്ക് നൽകിയിരുന്നതെന്നാണ് പ്രാഥമിക നിഗമനം. പൊലീസിനെയും ഉദ്യോഗസ്ഥരെയും കണ്ടപ്പോൾ കുട്ടിക്ക് അവരോട് പ്രതികരിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കുട്ടിയെ അവഗണിച്ചതിനും ഉപദ്രവിച്ചതിനും മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കുറ്റം ചെയ്തതിൽ കുറ്റബോധം പ്രകടിപ്പിച്ചില്ലെന്ന് പൊലീസ് മേധാവി റെനാറ്റ ജാനിൻ പറഞ്ഞു.