- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു; ഡേറ്റിംഗ് ആപ്പിലെ യുവതിയോട് പറഞ്ഞത് അനാഥനാണെന്ന്; ഗര്‍ഭിണിയായതോടെ മുങ്ങി; 24കാരന്‍ അറസ്റ്റില്‍
ഗര്‍ഭിണിയായതോടെ മുങ്ങി; 24കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ കേസില്‍ 24കാരന്‍ അറസ്റ്റില്‍. എറണാകുളം കൂത്താട്ടുകുളം പലകുഴ വില്ലേജില്‍ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി അഖില്‍(24) ആണ് പൊലീസിന്റെ പിടിയിലായത്.
ഡേറ്റിംഗ് ആപ്പ് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി പരിചയം സ്ഥാപിച്ചത്. താന്‍ അനാഥനാണെന്നും ബന്ധുക്കളായി ആരുമില്ലെന്നും പറഞ്ഞാണ് യുവതിയുമായി പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചത്. യുവതി ഗര്‍ഭിണിയായതോടെ അഖില്‍ മുങ്ങുകയായിരുന്നു. ഇതോടെയാണ് യുവതി താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
അതിജീവിത ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും വിളിച്ചിറക്കി നന്ദന്‍കോടുള്ള ഫ്‌ലാറ്റില്‍ കൊണ്ടുപോയി മഞ്ഞചരട് കെട്ടി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ച ശേഷമായിരുന്നു പീഡനം. എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയുടെ സമീപത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി താമസിപ്പിച്ചും യുവതിയെ പീഡനത്തിന് ഇരയാക്കി. യുവതി ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ പ്രതി യുവതിയെ വീട്ടില്‍ എത്തിച്ച ശേഷം മുങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി കരമന പൊലീസില്‍ പരാതി നല്‍കിയത്.