- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അവസാനമായി ഇരുവരെയും കണ്ടത് വീടിന് പുറത്തെ സിറ്റൗട്ടിൽ; രാത്രിയായിട്ടും ഒരു അനക്കവും ഇല്ല; ഒടുവിൽ അയൽവാസികളുടെ തിരച്ചിലിൽ കണ്ടത് വികൃതമായ നിലയിൽ യുവതിയുടെ മൃതദേഹം; പ്രതിയെന്ന് സംശയിക്കുന്ന ആൾ ഇന്ത്യയിലേക്ക് കടന്നതായും സൂചനകൾ; പ്രതിയെ തപ്പി പോലീസ്
ടൊറന്റോ: കാനഡയിലെ ബ്രിട്ടീഷ് ഇന്ത്യൻ വംശജയായ യുവതിയെ അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ. 24 കാരിയായ മൻപ്രീത് കൗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാനഡ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. പ്രതി ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായും വിവരമുണ്ട്.
മെയ് 13-ന് രാത്രി 11 മണിയോടെയാണ് മൻപ്രീതിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കുടുംബം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അവസാനമായി ഇരുവരെയും കണ്ടത് വീടിന് പുറത്തെ സിറ്റൗട്ടിലായിരുന്നു. രാത്രിയായിട്ടും ഒരു അനക്കവും ഇല്ലാതെ വന്നതോടെ അയൽവാസികൾ തിരഞ്ഞ് ഇറങ്ങുകയായിരുന്നു. പരിശോധനയിൽ വികൃതമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരനായ ഒരു പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതി കാനഡയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മൻപ്രീതിന്റെ കുടുംബവുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ, കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കാനഡ പൊലീസുമായി സഹകരിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികളും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇതിനിടെ, പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയിൽ വർധിച്ചു വരുന്ന ഇത്തരം സംഭവങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ആശങ്കയുളവാക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ വംശജർക്കിടയിൽ സുരക്ഷാപരമായ ഭീതിയും ഉടലെടുത്തിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലും ആവശ്യപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.
പ്രതിയെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെയും കാനഡയിലെയും അന്വേഷണ ഏജൻസികൾ സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.




