കുവൈറ്റ്: കുവൈറ്റിലെ ജലീബ് അൽ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ മലയാളി വിദ്യാർത്ഥികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചവരെ പിടികൂടുകയും അവർ ഉപയോഗിച്ച ആഡംബര കാറുകൾ കണ്ടുകെട്ടുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് നടപടി. റോഡിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്.

ജലീബിലെ ഒരു സ്വകാര്യ സ്കൂളിന് സമീപം ഒരു കൂട്ടം യുവതി യുവാക്കൾ ആഡംബര കാറുകളുമായി അഭ്യാസപ്രകടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് സുരക്ഷാ വിഭാഗത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള ജലീബ് ഏരിയ കമാൻഡ് നടത്തിയ പരിശോധനയിൽ, സ്കൂളിലെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ അവസാനിച്ചതിന്‍റെ ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഒത്തുചേർന്നതെന്ന് കണ്ടെത്തി.

ആഘോഷത്തിന്റെ മറവിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തവരെ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു. റോഡ് സുരക്ഷയിൽ വീഴ്ച വരുത്തുന്ന ഇത്തരം പ്രവർത്തികൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം കർശനമായ മുന്നറിയിപ്പ് നൽകി.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് നടപടി. റോഡിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ജലീബിലെ ഒരു സ്വകാര്യ സ്കൂളിന് സമീപം ആഡംബര കാറുകൾ ഉപയോഗിച്ച് ഒരു കൂട്ടം യുവതി യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ വിഭാഗം ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.