- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സച്ചു നിരന്തര ശല്യക്കാരൻ; രണ്ടാഴ്ച മുമ്പ് സൂര്യയോട് തനിക്കൊപ്പം ഇറങ്ങി വരണമെന്ന് പറഞ്ഞിരുന്നു; വരില്ലെന്ന് പറഞ്ഞത് പകയായി; ഇന്ന് ഉച്ചയോടെ പ്രതി സൂര്യയുടെ വീട്ടിൽ എത്തിയത് രണ്ടും കല്പിച്ച്; കൈക്കും കാലിനും കഴുത്തിനും ആഞ്ഞ് വെട്ടി ക്രൂരത; അക്രമി തന്നെ ആശുപത്രിയിലെത്തിച്ച് ബുദ്ധി; ഗുരുതര പരിക്ക്; നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിയ മുൻ സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിയ കേസുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. സച്ചു എന്ന് വിളിക്കുന്ന വിപിനാണ് കേസിൽ പിടിയിലായിരിക്കുന്നത്. യുവതിയുടെ മുൻ സുഹൃത്തായ കൊടങ്ങാവിള സ്വദേശിയാണ് സച്ചു. വെൺപകൽ സ്വദേശി സൂര്യക്കാണ് ആക്രണത്തിൽ ഗുരുതരമായി പരിക്ക് പറ്റിയത്. ഇതോടെ, സംഭവത്തിൽ കൂടുതൽ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.
ആക്രമണത്തിന് ശേഷം സൂര്യയെ തോർത്തു കൊണ്ട് ശരീരത്തോട് ചേർത്തുകെട്ടി ബൈക്കിൽ നെയ്യാറ്റിന്‍കര ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ വൈകിട്ടോടെയാണ് പോലീസ് പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ സൂര്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന്‍റെ ടെറസിൽ കയറി സൂര്യയെ സച്ചു വെട്ടിപ്പരിക്കേൽപ്പിച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നാലെ കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ രക്തം വാര്‍ന്നൊലിച്ച സൂര്യയുമായി പ്രതി ബൈക്കിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആശുപത്രി കവാടത്തിന് മുന്നിൽ ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് സൂര്യയെ എടുത്തുകൊണ്ടു പോയി ആശുപത്രിയിൽ ഉപേക്ഷിച്ചശേഷം സച്ചു കടന്നു കളയുകയായിരുന്നു.
ശേഷം പരിക്കേറ്റ സൂര്യയെ പോലീസും ആശുപത്രി അധികൃതരും ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അതേസമയം,പ്രതി സച്ചു സൂര്യയെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. സൂര്യ തനിക്കൊപ്പം വരണമെന്ന് രണ്ടാഴ്ച മുമ്പ് സച്ചു ആവശ്യപ്പെട്ടിരുന്നു. പക്ഷെ, സൂര്യ ഇതിന് തയ്യാറായില്ല. പിന്നാല പ്രതി സൂര്യയുടെ വീട്ടിലെത്തി ആത്മഹത്യ ശ്രമം നടത്തി. വീട്ടുകാര്‍ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. പരിക്കേറ്റ സൂര്യ ഏറെനാളായി ഭര്‍ത്താവുമായി അകന്നു കഴിഞ്ഞുവരുകയായിരുന്നു.