- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിലമ്പൂരില്‍ പണം നഷ്ടമായത് നിരവധി പേര്‍ക്ക്: ഒരു ലക്ഷം മുതല്‍ 25 ലക്ഷം വരെ കിട്ടാനുള്ളവര്‍ പരാതിയുമായി രംഗത്ത; നിക്ഷേപകരെ ആകര്‍ഷിച്ചത് വമ്പന്‍ പലിശ നല്കി: ഒടുവില്‍ നാട്ടുകാരുടെ പണവുമായി മുങ്ങി രണ്ട് സ്വകാര്യ സ്ഥാപന ഉടമകള്‍: അന്വേഷണം ഊര്‍ജിതമാക്കി പോലിസ്
ധനകാര്യസ്ഥാപന ഉടമകൾക്കെതിരേ കേസ്
നിലമ്പൂര്‍: നിലമ്പൂരില്ലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ച് വെട്ടിലായവര്‍ നിരവധി. ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടമായത്. നാട്ടുകാരില്‍ നിന്നും വന്‍ നിക്ഷേപം സ്വീകരിച്ച രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ഉടമകള്‍ മുങ്ങിയതോടെ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഒരു ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപവരെയാണ് പലര്‍ക്കും നഷ്ടമായത്. വമ്പന്‍ പലിശ നല്‍കിയാണ് ഇവര്‍ നിക്ഷേപകരം ആകര്‍ഷിച്ചത്. നാട്ടുകാര്‍ കൂട്ടത്തോടെ ചിട്ടിയിലും സ്ഥിര നിക്ഷേപ പദ്ധതിയിലും പം ഇട്ടതോടെ ഇവര്‍ മുങ്ങുക ആയിരുന്നു.
നിലമ്പൂര്‍ ഡിവൈ.എസ്.പി.ക്ക് നിക്ഷേപകര്‍ നല്കിയ പരാതികളില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങി. നിലമ്പൂരില്‍ 2017 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ധനക്ഷേമനിധി പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഉടമകളായ എടക്കര ഉണിച്ചന്തം സ്വദേശി കെ.ആര്. സന്തോഷ്, എടക്കര മില്ലുംപടി സ്വദേശി പി. മുബഷീര്‍ എന്നിവരാണ് നാട്ടുകാരെ പറ്റിച്ച് പണവുമായി മുങ്ങിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വരെ സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ചൊവ്വാഴ്ചയാണ് അടച്ചത്. ജീവനക്കാര്‍ പതിവു പോലെ രാവിലെ ജോലിക്കെത്തിയപ്പോഴാണ് രണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൂട്ട് വീണതായി കണ്ടത്. ഉടമകളെ ഇവര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇവയ്ക്ക് കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലുള്‍പ്പെടെ 14 ശാഖകളുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
രണ്ട് സ്ഥാപനങ്ങളും പൂട്ടി ഉടമകള്‍ മുങ്ങുകയും ഫോണുകള്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തതതോടെയാണ് സ്ഥിരം നിക്ഷേപക്കാരും ദിവസച്ചിട്ടികളില് പണം നിക്ഷേപിച്ചവരും ഡിവൈ.എസ്.പി. ഓഫീസിലെത്തി പരാതി നല്‍കിയത്. കളക്ഷന്‍ ഏജന്റുമാരും നിലമ്പൂര്‍ ബ്രാഞ്ചുകളിലെ മാനേജര്‍മാരും സ്ഥലത്ത് എത്തിയിരുന്നു. ഡിവൈ.എസ്.പി. ജി. ബാലചന്ദ്രനാണ് പരാതി നല്‍കിയത്. നൂറുകണക്കിനാളുകള്‍ക്ക് ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെന്ന് അറിയുന്നു. കോടികളുടെ തട്ടിപ്പാണ് നടന്നത്.
ചിട്ടി ലഭിച്ചിട്ടും മാസങ്ങളായി പണം ലഭിക്കാത്തവരും ഇതിലുണ്ട്. ഒരു ലക്ഷം രൂപയ്ക്കുവര്ഷം 13,000 രൂപ പലിശ ലഭിക്കുമെന്നതിനാലാണ് പലരും പണം നിക്ഷേപിച്ചത്. ഇവര്‍ക്ക് ചെക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അവ ബാങ്കുകളില്‍നിന്ന് മടങ്ങി. നിലമ്പൂര്‍ മേഖലയില്‍ മാത്രം ഇരുനൂറോളം പേര്‍ക്ക് പണംപോയിട്ടണ്ട്. ഒരു ലക്ഷം മുതല്‍ 25 ലക്ഷം വരെ കിട്ടാനുള്ളവരും ഇതില്‍പ്പെടും.