- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സാലോജിക്കിന് എന്തിനു പണം നല്‍കി? മാസപ്പടി കേസില്‍ സിഎംആര്‍എല്ലിലെ 8 ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്; നിര്‍ണായക നീക്കവുമായി എസ്എഫ്ഐഒ
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ അടുത്ത നീക്കവുമായി എസ്എഫ്‌ഐഒ. എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങള്‍ തേടി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് എസ്എഫ്‌ഐഒ സമന്‍സ് അയച്ചു. സിഎംആര്‍എല്ലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 28,29 തീയതികളില്‍ ചെന്നൈയില്‍ എത്താനാണ് നിര്‍ദേശം. കേസിലെ വിവരങ്ങള്‍ തേടുന്നതിനായാണ് സമന്‍സ്. അതേസമയം, അറസ്റ്റ് നടപടികള്‍ തടയണമെന്ന് കാണിച്ച് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നേരത്തെ […]
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ അടുത്ത നീക്കവുമായി എസ്എഫ്‌ഐഒ. എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങള്‍ തേടി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് എസ്എഫ്‌ഐഒ സമന്‍സ് അയച്ചു. സിഎംആര്‍എല്ലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 28,29 തീയതികളില്‍ ചെന്നൈയില്‍ എത്താനാണ് നിര്‍ദേശം.
കേസിലെ വിവരങ്ങള്‍ തേടുന്നതിനായാണ് സമന്‍സ്. അതേസമയം, അറസ്റ്റ് നടപടികള്‍ തടയണമെന്ന് കാണിച്ച് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നേരത്തെ കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) നോട്ടിസ് നല്‍കി വിളിച്ചു വരുത്തിയിരുന്നു.
കേരളത്തില്‍ മാത്രം 12 സ്ഥാപനങ്ങള്‍ക്കാണു നോട്ടിസ് ലഭിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക് സൊലൂഷന്‍സിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എസ്എഫ്‌ഐഒ പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടിസ് അയച്ചത്. എക്‌സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടിസിലെ പ്രധാന ചോദ്യം. ഉല്‍പന്നമോ സേവനമോ നല്‍കിയതിന് എക്‌സാലോജിക്കുമായി ഏര്‍പ്പെട്ട കരാറിന്റെ പകര്‍പ്പ്, വര്‍ക്ക് ഓര്‍ഡര്‍, ഇന്‍വോയ്‌സ് എന്നിവയുടെ പകര്‍പ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു നോട്ടീസ്.,
2016-17 മുതലാണ് എക്‌സാലോജിക്കിനു കര്‍ത്തായുടെ കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നല്‍കിയതെന്നാണു സിഎംആര്‍എലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തില്‍ പത്തിലധികം സ്ഥാപനങ്ങള്‍ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്‌ഐഒ കണ്ടെത്തിയത്. മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ വിവരശേഖരണത്തിലും ചില സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയിരുന്നു. അന്നു സ്ഥാപന ഉടമകളില്‍നിന്നു മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഈ വിവരങ്ങളും എസ്എഫ്‌ഐഒയ്ക്കു കൈമാറിയിട്ടുണ്ട്.
സി എം ആര്‍ എല്ലിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നല്‍കിയതിന് പകരമായാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കിന് പണം നല്‍കിയത് എന്നാണ് ആരോപണം. പണമിടപാട് അന്വേഷിക്കാന്‍ ജനുവരി 31 നാണ് എസ്എഫ്ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പണമിടപാടില്‍ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ ഒ സി) അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എസ് എഫ് ഐ ഒയും അന്വേഷണം ആരംഭിച്ചത്.
എക്‌സാലോജിക്-സി എം ആര്‍ എല്‍ ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നതായി ആര്‍ ഒ സി കണ്ടെത്തിയിരുന്നു. ഒരു സേവനവും നല്‍കാതെ എക്‌സാലോജിക്കിനു സി എം ആര്‍ എല്‍ വന്‍ തുക കൈമാറിയെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്നാണ് അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറിയത്. 8 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശം.
ഇതിനിടെ അന്വേഷണത്തെ ചോദ്യം ചെയ്ത് കൊണ്ട് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ആര്‍ ഒ സി അന്വേഷണത്തിനിടെ എസ് എഫ് ഐ ഒഒയും സമാന്തര ഇടപാട് നടത്തുന്നതിനെയാണ് എക്‌സാലോജിക് ചോദ്യം ചെയ്തത്. എന്നാല്‍ സി എം ആര്‍ എലില്‍നിന്ന് 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമണെന്നും എസ് എഫ് ഐ ഒ ഹൈക്കോടതിയില്‍ വാദിക്കുകയായിരുന്നു. ഹര്‍ജിയില്‍ എക്‌സാലോജിക്കിന്റെ ആവശ്യം തള്ളിയ കോടതി എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന് അറിയിക്കുകയായിരുന്നു.
അതിനിടെ മാസപ്പടി കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ ഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എക്‌സാലോജിക്കിന് കരിമണല്‍ സി എം ആര്‍ എല്‍ നല്‍കിയ പണത്തിന്റെ ശ്രോതസ് കണ്ടെത്തേണ്ടതുണ്ട്. സി എം ആര്‍ എല്ലിന്റെ കണക്കുകള്‍ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.