കൊല്ലം: മുത്തൂറ്റ് മിനി ബാങ്കിലെ മനേജര്‍ പ്രതിയായ കൊലപാതക കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന കാര്യം. കേസിലെ രണ്ടാം പ്രതിയായ മാഹിന്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചു പറയുകയാണ്. ഇതോടെ പോലീസ് കൂടുതല്‍ അന്വേഷണത്തിലേക്കാണ് കടക്കുന്നത്്. 'ഇവരെന്നെ ചതിക്കുകയായിരുന്നു, കൊലപാതകത്തില്‍ പങ്കില്ല" എന്നാണ് ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെ കേസിലെ രണ്ടാം പ്രതി മാഹിന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നത്. തെളിവെടുപ്പിനിടെയായിരുന്നു ഈ അഭിപ്രായം.

പാപ്പച്ചനെ റോഡിലേക്ക് വിളിച്ചുകൊണ്ടുവന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചത് മാഹിന്‍ ആണെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ മാഹിന്‍ ഇത് നിഷേധിച്ചു. സാംസ്‌കാരിക സമുച്ചയത്തിനു മുന്നിലുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വച്ച് വഴിപോക്കരാണ് വാഹനാപകടം നടന്നെന്നു തന്നോട് പറയുന്നതെന്ന് മാഹിന്‍ പൊലീസിനോട് പറഞ്ഞു.

പാപ്പച്ചന്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പാപ്പച്ചനെ ആംബുലന്‍സില്‍ കയറ്റിയെന്നും മാഹിന്‍ പറഞ്ഞു. മാഹിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. അതേസമയം മാഹിന്‍ പൊട്ടുക്കരഞ്ഞപ്പോള്‍ ഗൂഢാലോചനയുടെ മുഖ്യ ആസൂത്രക മൂന്നാം പ്രതിയും ബാങ്കു മാനേജരുമായിരുന്ന സരിത ചോദ്യം ചെയ്യലില്‍ ഒട്ടും കൂസാതെയാണ് നിന്നത്. ഒന്നാംപ്രതി അനിമോനും കൂസലില്ലായിരുന്നു.

മേയ് 23ന് അപകടത്തില്‍പെട്ട പാപ്പച്ചന്‍ പിറ്റേന്നാണ് മരിക്കുന്നത്. 27ന് ആയിരുന്നു സംസ്‌കാരം. കൊല്ലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം 27ന് രാവിലെ ശങ്കേഴ്‌സ് ആശുപത്രിക്കു പിന്നിലെ വീട്ടിലും പിന്നീട് പന്തളം കുടശ്ശനാട്ടും എത്തിച്ചതിനു ശേഷമാണ് സംസ്‌കരിച്ചത്. പ്രതികളില്‍ ആരൊക്കെ അവിടെ എത്തിയിരുന്നുവെന്നും അവര്‍ പരസ്പരം സംസാരിച്ചിരുന്നുവോയെന്നും പരിശോധിക്കും.

പ്രതി മാഹിന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. പൂക്കള്‍ വാങ്ങാനും സഹായത്തിനുമെല്ലാം മുന്നിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം പാപ്പച്ചന്റെ ബന്ധുക്കളും സുഹൃത്തുക്കളും അല്ലാതെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ ആരെല്ലാമെന്നും പൊലീസ് പരിശോധിക്കുന്നു. അനിമോന്‍, മാഹിന്‍ എന്നിവരുമായി ബന്ധമുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള ആരെങ്കിലും ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണിത്.

സാംസ്‌കാരിക സമുച്ചയത്തിനു പിന്നിലുള്ള ഗ്രൗണ്ടിലാണ് അനിമോന്‍ കാര്‍ നിര്‍ത്തിയത്. അവിടെയ്ക്ക് ബൈക്കില്‍ നാലാംപ്രതി അനൂപും സൈക്കിളില്‍ പാപ്പച്ചനും വന്നു. അനിമോന്റെ കാര്‍ കണ്ടപ്പോള്‍ പാപ്പച്ചനെ തനിച്ചാക്കി അനൂപ് ബൈക്ക് ഓടിച്ചു പോയി. പിന്നാലെ കാറുമായെത്തിയ അനിമോന്‍ പാപ്പച്ചന്റെ സൈക്കിളില്‍ കാറിടിപ്പിച്ചു.

ആദ്യം ബോണറ്റിലേക്കും പിന്നീട് നിലത്തേക്കും വീണ പാപ്പച്ചന്റെ മുകളിലൂടെ കാര്‍ കയറ്റിയിറക്കി നിര്‍ത്താതെ പോകുകയായിരുന്നു. പാപ്പച്ചന്റെ പേരില്‍ ബാങ്കിലുള്ള പണം സരിതയും സംഘവും തട്ടിയെടുത്തിരുന്നു. തട്ടിപ്പ് പാപ്പച്ചന്‍ പിടിക്കുമെന്ന് ഉറപ്പായപ്പോഴാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.
യില്‍ വിട്ടു.

സ്വകാര്യ ധനസ്ഥാപനത്തില്‍ സാമ്പത്തിക തിരിമിറി നടത്തിയവര്‍ നിക്ഷേപകനായ പാപ്പച്ചനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മെയ് 23ന് ഉച്ചയ്ക്കായിരുന്നു അപകടം. പാപ്പച്ചന്റെ മക്കള്‍ നല്‍കിയ പരാതിയിലാണ് കാറപകടം കൊലപാതകമാണെന്നു തെളിഞ്ഞത്. അഞ്ചാംപ്രതി ഹാഷിഫിന്റെ ഫോണ്‍ പോളയത്തോട്ടിലെ കടയില്‍നിന്നും അന്വേഷകസംഘം പിടിച്ചെടുത്തു. ഫോണ്‍ നന്നാക്കാന്‍ നല്‍കിയതായിരുന്നു. ഹാഷിഫ് ഈ ഫോണിലൂടെയാണ് സരിതയെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതെന്നാണ് സൂചന. പൊലീസ് ഇയാളുടെ മറ്റൊരു ഫോണും പിടികൂടിയിരുന്നു. രണ്ട് ഫോണില്‍ല്‍നിന്നുമുള്ള വിവരങ്ങള്‍ സൈബര്‍സെല്‍ അന്വേഷിച്ചുവരുന്നു.

വാടകവീടുകളില്‍ മാറിമാറി താമസിക്കുന്ന സരിതയ്ക്ക് ആധാര്‍ വിലാസത്തില്‍ വീടില്ല. കൊല്ലം കച്ചേരി വാര്‍ഡ് കഴ്സണ്‍ റോഡ് എംആര്‍ഐ നമ്പര്‍ 31ല്‍ ആണ് കഴിഞ്ഞ ദിവസം അന്വേഷകസംഘം റെയ്ഡ് നടത്തി സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പിടിച്ചെടുത്തത്. സംഭവം നടക്കുമ്പോള്‍ തേവള്ളി ഓലയില്‍ മൃഗാശുപത്രിക്ക് സമീപത്തെ വാടക വീട്ടിലായിരുന്നു താമസം. നേരത്തെ കാവനാട്ടും വാടകയ്ക്ക് താമസിച്ചിരുന്നു. മൂന്നുതവണ വിവാഹിതയായ സരിതയുടെ നിലവിലുള്ള ഭര്‍ത്താവ് നെടുമങ്ങാട് സ്വദേശിയാണ്