- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പല കാരണങ്ങൾ പറഞ്ഞ് ബസുകൾ പിടിച്ചിട്ടത് മാനസിക സമ്മർദ്ദത്തിലാക്കി; തൃശ്ശൂരിൽ സ്വകാര്യ ബസ് ഉടമയെ കാണാതായി; ഫോണോ മരുന്നുകളോ കൈവശമില്ല; എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
തൃശ്ശൂർ: തൃശ്ശൂർ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമയെ കാണാതായി. 67 വയസ്സുള്ള മോഹനൻ കാട്ടിക്കുളത്തിനെയാണ് കാണാതായത്. മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക പീഡനം കാരണമാണ് മോഹനൻ നാടുവിട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്.
മോഹനൻ കാട്ടിക്കുളത്തിനെ കാണാതായത് സംബന്ധിച്ച് ഭാര്യ ബീന കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വീട്ടിൽ നിന്ന് പോയ മോഹനൻ തൻ്റെ ഫോണോ മരുന്നുകളോ എടുത്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു. മോഹനൻ്റെ ഉടമസ്ഥതയിലുള്ള മൂന്ന് ബസുകളിൽ രണ്ടെണ്ണം പല കാരണങ്ങൾ പറഞ്ഞ് എംവിഡി ഉദ്യോഗസ്ഥർ പിടിച്ചിട്ടിരിക്കുകയാണ്.
ഇതാണ് മോഹനനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയത്. മറ്റ് ബസ് ഉടമകളുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദവും തിരോധാനത്തിന് പിന്നിലുണ്ടെന്ന് ഭാര്യ ബീന സൂചിപ്പിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സമാനമായ സാഹചര്യത്തിൽ മോഹനൻ വീട് വിട്ടുപോയിരുന്നു. അന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം തിരികെ വന്നത്. കാണാതായ മോഹനനെ എത്രയും വേഗം കണ്ടെത്താനുള്ള അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.




