തൃശ്ശൂര്‍: തൃശൂര്‍ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച രണ്ടു ഗുണ്ടകള്‍ പിടിയില്‍. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസ് എന്നിവരാണ് പിടിയിലായത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു. ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ സിജോ പിടിയിലായിരുന്നു. കൂടാതെ ഗുണ്ടകള്‍ക്ക് കാറുകള്‍ തരപ്പെടുത്തിയ മൂന്നു പേരും പിടിയിലായിരുന്നു. മൂന്നു ലക്ഷം രൂപയ്ക്ക് പ്രവാസി വ്യവസായിയാണ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.

ക്വട്ടേഷന്‍ നല്‍കിയയാള്‍ ഉള്‍പ്പെടെയുള്ള നാലു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് പിടിയിലായത്. ഒരു വര്‍ഷം മുമ്പ് തിയേറ്ററില്‍ വന്ന് സുനിലിനെ ഭീക്ഷണിപ്പെടുത്തിയ കേസില്‍ പ്രതിയാണ് സിജോ. സുനിലിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു പ്രവാസി വ്യവസായിയാണ്. മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ആക്രമിക്കാന്‍ എത്തിയ മൂന്ന് പേര്‍ നിലവില്‍ ഒളിവിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്.

രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിന്റെ വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായത്. കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിച്ചു.

വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം തീകൊളുത്തി കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിന്റെ മൊഴി. തീയേറ്റര്‍, സിനിമാ തര്‍ക്കത്തിലുള്ളവരിലേക്ക് സുനിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പോയിരുന്നു. റോഡുവക്കത്തെ സിസിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പ്രവാസി വ്യവസായിയുടെ വിശ്വസ്തന്റെ കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് വ്യക്തമായത്.

സുനിലുമായി ചില സിനിമാ സാമ്പത്തിക ഇടപാട് പ്രവാസി വ്യവസായിക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൊല്ലം മുമ്പ് ക്വട്ടേഷന്‍ ശ്രമമുണ്ടായി. ആ കേസ് നിലവിലുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രണമെന്നാണ് പൊലീസ് കരുതുന്നത്.