- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അധിക ക്ലാസുകൾ നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; പിന്നാലെ സഹോദരിമാരോട് ലൈംഗികാതിക്രമം; ബലാത്സംഗത്തിനിരയായവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും; കോച്ചിംഗ് സെന്റർ അദ്ധ്യാപകൻ പിടിയിൽ; സംഭവം മധ്യപ്രദേശിൽ
ഭോപ്പാൽ: കോച്ചിംഗ് സെന്‍ററിന്റെ മറവിൽ സഹോദരിമാരെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം. കോച്ചിംഗ് സെന്‍ററിലെ അധ്യാപകനാണ് അറസ്റ്റിലായത്. ക്ലാസ് നൽകാമെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു കോച്ചിംഗ് സെന്‍ററിൽ വെച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. വീരേന്ദ്ര ത്രിപാഠി എന്ന അധ്യാപകനാണ് പൊലീസിന്റെ പിടിയിലായത്.
അധിക ക്ലാസുകൾ നൽകാമെന്ന് പറഞ്ഞാണ് അധ്യാപകൻ കുട്ടികളെ രണ്ട് സമയത്തായി വിളിച്ചു വരുത്തിയത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോടാണ് ആദ്യം അതിക്രമം കാണിച്ചത്. പിന്നീട് മൂത്ത സഹോദരിയെയും പീഡിപ്പിച്ചു. ഭോപ്പാലിലെ ചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
സംഭവം നടന്ന ശേഷം കടുത്ത മാനസിക സമ്മർദ്ദം നേരിട്ടതോടെയാണ് പെൺകുട്ടികൾ സംഭവം വീട്ടുകാരോട് പറയാൻ തീരുമാനിച്ചത്. പെണ്‍കുട്ടികൾ ശനിയാഴ്ച വൈകുന്നേരമാണ് നടന്നത് കുടുംബത്തോട് വെളിപ്പെടുത്തിയത്. കുടുംബം ഉടൻ തന്നെ ചോല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സഹോദരിമാരെ ഉടൻ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അധ്യാപകൻ ഒളിവിൽപ്പോയി.
എന്നാൽ പൊലീസ് ദ്രുതഗതിയിൽ നടത്തിയ അന്വേഷണം അധ്യാപകനെ പിടികൂടാൻ സഹായകമായി. അതേസമയം സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടിണ്ട്. കോച്ചിംഗ് സെന്‍ററിന്റെ മറവിൽ മറ്റ് വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഉൾപ്പെടെയുള്ളു കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. പോക്‌സോ നിയമം ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്.