- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമ്മയെ രക്ഷിക്കാൻ പാഞ്ഞെത്തിയ മകൾ; ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി 'മാന്യൻ'; പിന്നാലെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി തോക്കുചൂണ്ടി പീഡനം; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; 35-കാരൻ കുടുങ്ങിയതിങ്ങനെ

പുണെ: ദേശീയപാതയിൽ വാഹനം കാത്തുനിന്ന യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി തോക്കുചൂണ്ടി പീഡിപ്പിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പുണെ–സോലാപുർ ദേശീയപാതയിൽ മാർച്ച് 25-നാണ് സംഭവം. 32-കാരിയായ യുവതിയുടെ പരാതിയിൽ ദൗണ്ട് സ്വദേശിയായ 35-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പിംപ്രി ചിഞ്ച്‌വാഡിലേക്ക് പോകാനായി കുർകുംബിന് സമീപം വാഹനം കാത്തുനിൽക്കുകയായിരുന്നു യുവതി.
ഇൻദാപുറിൽ താമസിക്കുന്ന യുവതി, തന്റെ അമ്മയെ സഹോദരൻ മർദിക്കുന്നു എന്നറിഞ്ഞതിനെത്തുടർന്നാണ് അവിടേക്ക് യാത്ര തിരിച്ചത്. പിക്കപ്പ് വാനിൽ കുർകുംബ് വരെ എത്തിയ യുവതി ബാക്കി ദൂരം യാത്ര ചെയ്യാൻ ഹൈവേയിലൂടെ വന്ന വാഹനങ്ങൾക്ക് കൈകാണിക്കുകയായിരുന്നു. ഈ സമയത്താണ് പുണെ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രതി കാർ നിർത്തി ലിഫ്റ്റ് നൽകിയത്.
യുവതിയെ കാറിൽ കയറ്റി മൂന്ന് കിലോമീറ്റർ പിന്നിട്ടതോടെ പ്രതി തനിസ്വരൂപം പുറത്തെടുത്തു. വിജനമായ സ്ഥലത്ത് കാർ നിർത്തിയ ശേഷം യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ശക്തമായി എതിർത്തതോടെ കൈവശമുണ്ടായിരുന്ന തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കാറിൽനിന്നു വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
സംഭവത്തിന് പിന്നാലെ വീട്ടിലെത്തിയ യുവതി പിറ്റേദിവസമാണ് പോലീസിൽ പരാതി നൽകിയത്. യുവതി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനായി പോലീസ് തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.


