- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്‍ കൊല്ലാന്‍ നോക്കിയെങ്കിലും മകള്‍ രക്ഷപ്പെട്ടു; അമ്മ എഴുന്നേല്‍ക്കുന്നില്ലെന്നും അച്ഛന്‍ ഫാനില്‍ തൂങ്ങിയെന്നും ആരാധ്യ; സൗദിയിലെ നടുക്കുന്ന സംഭവം
ദമ്മാം: കൊല്ലം സ്വദേശിയായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങാനിരിക്കെ. അനൂപ് മോഹന്റെ (37) ഭാര്യയും മകളും സന്ദര്‍ശന വിസയില്‍ സൗദിയില്‍ എത്തിയതാണ്. അടുത്ത മാസം വിസിറ്റ് വിസയുടെ കാലാവധി തീരുന്നതിനാല്‍ ഭാര്യ രമ്യമോളും (28) ആരാധ്യയും നാട്ടിലേക്കു തിരിക്കാനിരിക്കയായിരുന്നു. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിനടുത്തുള്ള അല്‍കോബാറിലെ തുഖ്ബ എന്ന സ്ഥലത്താണ് കൊല്ലം സ്വദേശിയായ അനൂപിനെയും ഭാര്യ രമ്യമോളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടിലെ അനൂപ് മോഹന്‍ […]
ദമ്മാം: കൊല്ലം സ്വദേശിയായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങാനിരിക്കെ. അനൂപ് മോഹന്റെ (37) ഭാര്യയും മകളും സന്ദര്‍ശന വിസയില്‍ സൗദിയില്‍ എത്തിയതാണ്. അടുത്ത മാസം വിസിറ്റ് വിസയുടെ കാലാവധി തീരുന്നതിനാല്‍ ഭാര്യ രമ്യമോളും (28) ആരാധ്യയും നാട്ടിലേക്കു തിരിക്കാനിരിക്കയായിരുന്നു.
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിനടുത്തുള്ള അല്‍കോബാറിലെ തുഖ്ബ എന്ന സ്ഥലത്താണ് കൊല്ലം സ്വദേശിയായ അനൂപിനെയും ഭാര്യ രമ്യമോളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടിലെ അനൂപ് മോഹന്‍ ഭാര്യയെ കൊലപ്പെടുത്തിയത് മൂന്നുദിവസം മുമ്പാണെന്നാണ് വിവരം.
ദമ്പതിമാര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടു. കുട്ടി നിലവില്‍ സുരക്ഷിതയാണ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അനൂപ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സൗദികള്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി.
അനൂപിനെ ഫാനില്‍ തൂങ്ങിയ നിലയിലും രമ്യമോളെ കട്ടിലില്‍ മരിച്ചു കിടക്കുന്നതുമായാണ് കണ്ടെത്തിയത്. അമ്മ എഴുന്നേല്‍ക്കുന്നില്ലെന്നും അച്ഛന്‍ ഫാനില്‍ തൂങ്ങിയതായും അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ അറിയിച്ചു. ജീവനൊടുക്കുംമുമ്പ് അനൂപ് കുട്ടിയെയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാണ് കുട്ടിയുടെ മൊഴി നല്‍കുന്ന സൂചന.
അനൂപ് മോഹന്‍ വര്‍ഷങ്ങളായി സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പെട്ട തുഖ്ബയില്‍ വര്‍ക്ക്ഷോപ്പ് പെയിന്റിങ് തൊഴിലാളിയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.