- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാത്രം കച്ചവടത്തിനായി എത്തി; കുടിക്കാൻ വെളളം ചോദിച്ച ശേഷം തക്കം നോക്കി വീടിനുള്ളിലേക്ക് കയറി; പിന്നാലെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത് അതിക്രൂരമായി; പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി; വർഷങ്ങൾക്കിപ്പുറം പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്; കടുത്ത ശിക്ഷ വിധിച്ച് കോടതി
കോട്ടയം: സമൂഹത്തിൽ ഇപ്പോൾ സ്ത്രീകൾക്കെതിരെയും പെൺകുട്ടികൾക്കെതിരെയും അതിക്രമങ്ങൾ വർധിച്ചുവരുകയാണ്. പ്രായം പോലും നോക്കാതെയും ശരീരത്തിലെ വൈകല്യങ്ങൾ നോക്കാതെയുമാണ് ചില കഴുകന്മാർ അവരെ ക്രൂരമായി പീഡിപ്പിക്കുന്നത്. അങ്ങനെ ഒരു സംഭവമാണ് കോട്ടയത്ത് നടന്നിരിക്കുന്നത്.
കോട്ടയം പാലായിലാണ് നാടിനെ ഞെട്ടിച്ച സംഭവംനടന്നത്. ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് 15 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുകയാണ്. വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം 12 വർഷം കഴിഞ്ഞാണ് വീണ്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വെറും 20 വയസ് പ്രായം വരുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെയാണ് യഹിയാ ഖാൻ അതിക്രൂരമായി പീഡനത്തിന് ഇരയാക്കിയത്. ശേഷം ഇപ്പോഴിതാ 16 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2008 ജൂൺ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നും പാത്രക്കച്ചവടത്തിന് വേണ്ടിയാണ് പ്രതി കോട്ടയത്ത് എത്തിയത്.
വീടുകൾ കയറി ഇറങ്ങി പാത്രം വിൽക്കുന്നതാണ് ഇയാളുടെ തൊഴിൽ. അങ്ങനെ ഒരു ദിവസം ഭിന്നശേഷിക്കാരിയായ പെൺകുട്ടിയുടെ വീട്ടിൽ എത്തുന്നത്. പ്രതി യഹിയാ ഖാൻ പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കി അകത്ത് തക്കം നോക്കി കയറുകയായിരുന്നു. ശേഷം പെൺകുട്ടിയോട് കുടിക്കാൻ വെളളം ചോദിച്ച ശേഷമാണ് പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
പക്ഷെ കേസിൽ ജാമ്യം കിട്ടിയ യഹിയാ ഖാൻ 2012ൽ വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു. വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയാണ് ഇയാൾ ഒളിവിൽ പോയത്. പിന്നാലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാൻ സാധിച്ചില്ല.
ഒടുവിൽ പ്രതി ഷാർജയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ പോലീസ് ഇന്റർ പോളിന്റെ സഹായം തേടി. അങ്ങനെ ആറ് മാസം മുമ്പ് ഇയാളെ നാട്ടിലെത്തിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് പുറമെ പട്ടിക ജാതി പീഡന നിരോധന നിയത്തിലെ വകുപ്പുകളും ചുമത്തുകയും ചെയ്തു.