- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിനിയുടെ വീട്ടിലെ തെളിവെടുപ്പില്‍ ഡോക്ടര്‍ കൂള്‍; സുജിത്തിനെതിരായ പ്രതികാരം ആവര്‍ത്തിച്ച് മറുപടി; കൊല്ലത്തെ പീഡന കേസില്‍ കരുതലിന് പോലീസ്
തിരുവനന്തപുരം: നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയാകുമ്പോഴും ചര്‍ച്ച വൈരാഗ്യത്തില്‍. വനിതാ ഡോക്ടറെ കൃത്യം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. പ്രതി ഒരു വര്‍ഷം മുന്‍പുതന്നെ ഷിനിയുടെ വീടിനു സമീപത്തെത്തിയിട്ടുണ്ടെന്നു പൊലീസിനോടു പറഞ്ഞു. വളരെ കൂളായാണ് ഡോക്ടര്‍ തെളിവെടുപ്പില്‍ പങ്കെടുത്തത്. സമ്മര്‍ദ്ദമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല. ആസൂത്രണം സംബന്ധിച്ചും പ്രതി വെളിപ്പെടുത്തി. ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ആര്‍ക്കും വാങ്ങാന്‍ കഴിയുമെന്നതിനാലാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. തന്നെ ചതിച്ച സുജീത്തിനോടുള്ള വൈരാഗ്യമാണ് കൃത്യത്തിനു […]
തിരുവനന്തപുരം: നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയാകുമ്പോഴും ചര്‍ച്ച വൈരാഗ്യത്തില്‍. വനിതാ ഡോക്ടറെ കൃത്യം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. പ്രതി ഒരു വര്‍ഷം മുന്‍പുതന്നെ ഷിനിയുടെ വീടിനു സമീപത്തെത്തിയിട്ടുണ്ടെന്നു പൊലീസിനോടു പറഞ്ഞു. വളരെ കൂളായാണ് ഡോക്ടര്‍ തെളിവെടുപ്പില്‍ പങ്കെടുത്തത്. സമ്മര്‍ദ്ദമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല.
ആസൂത്രണം സംബന്ധിച്ചും പ്രതി വെളിപ്പെടുത്തി. ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ആര്‍ക്കും വാങ്ങാന്‍ കഴിയുമെന്നതിനാലാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. തന്നെ ചതിച്ച സുജീത്തിനോടുള്ള വൈരാഗ്യമാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പ്രതി ആവര്‍ത്തിച്ചു. ജൂലൈ 28ന് രാവിലെ എട്ടരയോടെ പാല്‍ക്കുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ഷിനിയുടെ വീട്ടിലെത്തിയ പ്രതി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചു മൂന്നു തവണ വെടിയുതിര്‍ത്തു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയില്‍ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്.
വനിതാ ഡോക്ടറുടെ പരാതിയില്‍ ഷിനിയുടെ ഭര്‍ത്താവ് സുജീത്തിനെതിരെ എതിരെ എടുത്ത കേസ് കോടതി കൊല്ലത്തേക്ക് കൈമാറി. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നും വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. സുജീത്തിനെ കാണാന്‍ ഡോക്ടര്‍ മാലദ്വീപില്‍ പോയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന ഡോക്ടറുടെ മൊഴിയിലാണ് കേസെടുത്തത്. തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിനാലാണ് സുജീത്തിന്റെ ഭാര്യ ഷിനിയെ ഉപദ്രവിക്കാന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. ഈ കേസില്‍ കരുതലോടെ മാത്രമേ പോലീസ് നടപടികള്‍ എടുക്കൂ.
ഷിനിയുടെ വീട്ടില്‍ എത്താന്‍ പ്രതി ഉപയോഗിച്ച കാര്‍ ഭര്‍ത്താവിന്റെ ആയൂരിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ കാറിന്റെ ദൃശ്യങ്ങളും സൈബര്‍ സെല്‍ വഴി ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൊഴി നല്‍കിയപ്പോഴാണ് സുജിത്ത് തന്നെ പീഡിപ്പിച്ചെന്നും അതിന്റെ പകയിലാണ് ആക്രമണമെന്നും മൊഴി നല്‍കിയത്. ഇതോടെ ഭര്‍ത്താവിനെതിരേയും പീഡന കേസ് എടുത്തു. എന്നാല്‍ പ്രതിയുടെ മൊഴിയായതു കൊണ്ട് പോലീസ് ഇതുവരെ മറ്റ് നടപടികള്‍ തുടങ്ങിയില്ല.
'ദാ ഇവിടെ നിന്നാണ് വെടിവച്ചത്. എത്ര തവണയെന്ന് ഓര്‍മയില്ല. വെടിവച്ച ശേഷം തോക്ക് പോക്കറ്റിലിട്ട് തിരികെ ഇതിലൂടെയാണ് പോയത്'. വഞ്ചിയൂരിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ച, വെടിവയ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ കൂസലില്ലാതെ സംഭവത്തെക്കുറിച്ചു പൊലീസിനോടു വിവരിച്ചു. വെടിയേറ്റ ഷിനിക്കും സംഭവത്തിനു സാക്ഷിയായ ഭര്‍തൃപിതാവ് ഭാസ്‌കരന്‍ നായര്‍ക്കും മുന്‍പില്‍, അവരെ നോക്കിനിന്നായിരുന്നു ഡോക്ടറുടെ വിവരണം.
ഡോക്ടര്‍ വിവരിച്ചതിങ്ങനെ: "അടഞ്ഞു കിടന്ന ഗേറ്റ് തുറന്നാണ് അകത്തു കയറിയത്. കോളിങ് ബെല്‍ അമര്‍ത്തി. ഇദ്ദേഹമാണ് (ഭാസ്‌കരന്‍ നായരെ ചൂണ്ടി) വാതില്‍ തുറന്നത്. ഷിനി ഉണ്ടോ എന്നു ചോദിച്ചു. എന്താണ് കാര്യമെന്നു ഇദ്ദേഹം ചോദിച്ചപ്പോള്‍ ഷിനിക്ക് കുറിയര്‍ ഉണ്ടെന്നും റജിസ്റ്റേഡ് ആയതിനാല്‍ ഷിനി തന്നെ ഒപ്പിട്ടു വാങ്ങണമെന്നും പറഞ്ഞു. ഷിനി പുറത്തേക്ക് വരുംമുന്‍പ് ഒപ്പിടാന്‍ ഒരു പേന കൂടി എടുക്കാനും ആവശ്യപ്പെട്ടു. പേനയുമായി എത്തിയ ഷിനി ഞാന്‍ കൊടുത്ത പേപ്പറില്‍ ഒപ്പിടാന്‍ നില്‍ക്കുമ്പോള്‍ വെടിവച്ചു…"
ഇന്നലെ വൈകിട്ട് 5നു കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വനിതാ ഡോക്ടറെ തെളിവെടുപ്പിനായി പാല്‍ക്കുളങ്ങര ചെമ്പകശേരിയിലെ വീട്ടില്‍ കൊണ്ടുവന്നത്. പ്രതിയെ എത്തിക്കുന്നതറിഞ്ഞ് ഒട്ടേറെപ്പേര്‍ സംഭവം നടന്ന സുജീത്തിന്റെ വീടിനു മുന്‍പില്‍ തടിച്ചുകൂടി. രണ്ട് പൊലീസ് ജീപ്പുകളില്‍ മുന്‍പില്‍ വന്ന ജീപ്പിലായിരുന്നു ഡോക്ടര്‍. പുറത്തിറങ്ങി പൊലീസിനൊപ്പം ഇവര്‍ വീട്ടിലേക്ക് നടന്നു. വെടിയേറ്റ ഷിനിയും സാക്ഷിയായ ഭര്‍തൃപിതാവ് ഭാസ്‌കരന്‍ നായരും അടക്കം 4 പേര്‍ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു.