- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യ മരിച്ചു പോയി; മക്കള്‍ അനാഥാലയത്തില്‍; അവരെ പുലര്‍ത്താന്‍ വേണ്ടിയാണ് സാറേ എനിക്ക് ജോലി; സെന്റിമെന്റ്സ് ഇറക്കി ജോലിക്ക് കയറി ഹോട്ടലുകളില്‍ നിന്ന് പണവും വസ്തുക്കളും മോഷ്ടിച്ച് കടക്കുന്ന വിരുതന്; പത്തനംതിട്ടയിലെ ഹോട്ടലുടമയുടെ അന്വേഷണം കള്ളക്കളി പൊളിച്ചു; ശ്യാം ഉത്തമന് വലയില്‍!
പത്തനംതിട്ട: കുടുംബ പ്രാരബ്ധം പറഞ്ഞ് ജോലിക്ക് കയറിയ ഹോട്ടലില്‍ നിന്ന് പണവും വിലകൂടിയ മൊബൈല്‍ ഫോണും വാച്ചും മോഷ്ടിച്ച് കടന്ന വിരുതനെ ഹോട്ടലുടമ പത്തു മാസം നീ അന്വേഷണത്തിനൊടുവില്‍ കുടുക്കി പോലീസിന് കൈമാറി. ഇടുക്കി കുളമാവ് ആര്‍ച്ച് ഡാമിന് സമീപം താമസിക്കുന്ന ശ്യാം ഉത്തമനാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് സെന്റ് പീറ്റേഴ്സ് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന രുചിയിടം ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പതിനായിരം രൂപയും നാല്‍പ്പതിനായിരം വിലവരുന്ന മൊബൈല്‍ഫോണും 15,000 രൂപ വില വരുന്ന വാച്ചും മോഷ്ടിച്ച് കടന്നത്. ഉടമയുടെ പരാതിയില്‍ ഡിസംബര്‍ ഒന്നിന് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും കത്തൊനായില്ല. രാഴ്ച മാത്രമാണ് ശ്യാം ഹോട്ടലില്‍ ജോലി ചെയ്തതെന്ന് ഉടമ അജിന്‍ വര്‍ഗീസ് പറഞ്ഞു. ഓഎല്‍എക്സില്‍ പരസ്യം കാണ് ജോലിക്ക് വന്നത്. ശമ്പളം ഒന്നും പറഞ്ഞില്ല. ഭാര്യ ഒരു അപകടത്തില്‍ മരിച്ചു പോയെന്നും അനാഥാലയത്തില്‍ കഴിയുന്ന രു മക്കള്‍ക്ക് വേിയാണ് ജോലിക്ക് വന്നതെന്നും പറഞ്ഞാണ് ജോലിക്ക് കയറിയത്. ചുരുങ്ങിയ സമയം കൊ് ഉടമയുടെ വിശ്വസ്തത പിടിച്ചു പറ്റിയ ശേഷമാണ് മോഷണം നടത്തിയത്.
കേസെടുത്ത പോലീസ് ആദ്യമൊക്കെ കാര്യമായ അന്വേഷണം നടത്തി. ഒരു തവണ ഇയാളെ ഫോണില്‍ ലഭിക്കുകയും ചെയ്തു. പിന്നീട് വിവരമൊന്നും ഇല്ലാതെ വന്നതോടെ പോലീസും അന്വേഷണം മരവിപ്പിച്ച നിലയിലായിരുന്നു. എന്നാല്‍, അജിനും സുഹൃത്തുക്കളും ഇയാള്‍ക്ക് വേി അന്വേഷണം തുടര്‍ന്നു. മറ്റു പലയിടത്തും ഇയാള്‍ മോഷണം നടത്തിയെന്ന് വിവരം ലഭിച്ചു. ഒടുവില്‍ അജിനും സുഹൃത്തുക്കളും വിരിച്ച വലയില്‍ പ്രതി വന്നു വീഴുകയായിരുന്നു. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തിരുനെല്ലായില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ഇയാളെ തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് അവിടുത്തെ പോലീസിനെ ഏല്‍പ്പിച്ചു. വിവരം ലഭിച്ചത് അനുസരിച്ച് പത്തനംതിട്ട സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാര്‍ അവിടെ ചെന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ പറഞ്ഞിരുന്ന കുടുംബ പശ്ചാത്തലമെല്ലാം കളളമായിരുന്നു. ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് പോയതാണെന്നാണ് വിവരം. ഓണ്‍ലൈനില്‍ കാണുന്ന ജോലി ഒഴിവുകളില്‍ വിളിച്ച് അവിടെ കയറി രാഴ്ചയോളം നിന്ന് മോഷണം നടത്തി മടങ്ങുന്നതാണ് രീതി.