- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയതില്‍ ദുരൂഹത; പോലീസ് അന്വേഷണം ഓട്ടോറിക്ഷാക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍
തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയതില്‍ ദുരൂഹത. തമിഴ്നാട് സ്വദേശിയെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി ഓട്ടോ റിക്ഷയില്‍ കയറി യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം നടന്നത്. സ്വിഫ്റ്റ് കാറിലെത്തിയ സംഘം ശ്രീകണ്‌ഠേശ്വരത്ത് വച്ച് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. യാത്ര ചെയ്തയാള്‍ ആരാണെന്നോ ആക്രമണത്തിന്റെ പിന്നിലെ ഉദ്ദേശമെന്തെന്നോ ഓട്ടോ ഡ്രൈവര്‍ക്കും അറിയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ […]
തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയതില്‍ ദുരൂഹത. തമിഴ്നാട് സ്വദേശിയെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി ഓട്ടോ റിക്ഷയില്‍ കയറി യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം നടന്നത്.
സ്വിഫ്റ്റ് കാറിലെത്തിയ സംഘം ശ്രീകണ്‌ഠേശ്വരത്ത് വച്ച് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. യാത്ര ചെയ്തയാള്‍ ആരാണെന്നോ ആക്രമണത്തിന്റെ പിന്നിലെ ഉദ്ദേശമെന്തെന്നോ ഓട്ടോ ഡ്രൈവര്‍ക്കും അറിയില്ല.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ കാര്‍ തിരിച്ചറിഞ്ഞു. വാടകക്കെടുത്ത കാറിലാണ് സംഘമെത്തിയതെന്നാണ് സൂചന. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘമാണോ പിന്നിലെന്ന സംശയവും സജീവമാണ്.