- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകഴി കുന്നമ്മയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; മറവ് ചെയ്തത് പൂച്ചാക്കല്‍ സ്വദേശിനിയുടെ കുട്ടിയെ; രണ്ടു പേര് കസ്റ്റഡിയില്‍
അമ്പലപ്പുഴ: തകഴി കുന്നമ്മയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയത്. തോമസ് ജോസഫ് (24), അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസിന്റെ പെണ്‍സുഹൃത്ത് കഴിഞ്ഞ മാസം 7 ന് പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പ്രതികള്‍ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക […]
അമ്പലപ്പുഴ: തകഴി കുന്നമ്മയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയത്.
തോമസ് ജോസഫ് (24), അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസിന്റെ പെണ്‍സുഹൃത്ത് കഴിഞ്ഞ മാസം 7 ന് പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പ്രതികള്‍ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയില്‍ കൊണ്ടുവന്ന് മറവുചെയ്‌തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്.
ഏഴാം തീയതി വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയില്‍ അടുത്ത ദിവസം യുവതി ചികില്‍സ തേടി. ഈ ആശുപത്രിയില്‍ നിന്നും കുട്ടിയെ കുറിച്ച് ചോദ്യമെത്തി. അപ്പോള്‍ കുട്ടിയെ അമ്മ തൊട്ടിലില്‍ നല്‍കിയെന്ന് മൊഴി നല്‍കി. പിന്നീട് ബന്ധുക്കളുടെ സംരക്ഷണയിലാണെന്നും മൊഴി നല്‍കി. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. പോലീസ് മൊഴി എടുത്തപ്പോഴാണ് കുട്ടിയെ കുഴിച്ചു മൂടിയെന്ന് വ്യക്തമായത്. ഇതോടെയാണ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്.
പൂച്ചാക്കല്ലിലെ വീട്ടിലെത്തി മൃതദേഹം വാങ്ങി തകഴി റെയില്‍വേ കോസിന് അടുത്ത് കുഴിച്ചു മൂടിയെന്നാണ് യുവാക്കള്‍ നല്‍കിയ മൊഴി. മൃതദേഹം കണ്ടെത്തിയ ശേഷം പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതില്‍ കുട്ടിയെ കൊന്നതാണോ അതോ പ്രസവത്തില്‍ മരിച്ചതാണോ എന്ന് വ്യക്തമാകും. ഇതിന് ശേഷം യുവതിയുടേയും യുവാക്കളുടേയും അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യം പോലീസ് തീരുമാനിക്കും. യുവതിയേയും കസ്റ്റഡിയിലുള്ളവരേയും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.