ഇ​രി​ങ്ങാ​ല​ക്കു​ട: ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒ​ളി​വി​ൽ ക​ഴി​യുകായിരുന്ന പ്രതി പിടിയിൽ. അ​ന്തി​ക്കാ​ട് എ​റ​വ് സ്വ​ദേ​ശി ചാ​ലി​ശ്ശേ​രി കു​റ്റു​ക്കാ​ര​ൻ വീ​ട്ടി​ൽ സോ​ണി (40) പോ​ലീസിന്റെ പി​ടി​യി​ലാ​യത്. റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ഡോ. ​ന​വ​നീ​ത് ശ​ർ​മ്മ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി കെ.​ജി. സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ അ​നീ​ഷ് ക​രീ​മാ​ണ് സോ​ണി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വമുണ്ടായത്. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളി​ൽ പെ​ട്ട യു​വ​തി​യു​ടെ അ​വ​സ്ഥ മു​ത​ലെ​ടു​ത്ത ഇ​യാ​ൾ നി​ർ​ബ​ന്ധി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ വിവരമറിഞ്ഞതോടെ ഇ​യാ​ൾ ഒളിവിൽ പോകുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് പ്രതിയുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ പോലീസ് ശ്രമിച്ചിരുന്നു. എന്നാൽ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആക്കിയാണ് പ്രതി മുങ്ങിയത്.

ഇതിനാൽ ഇയാളെ കണ്ടുപിടിക്കാൻ പോലീസിന് മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടി വന്നു. ഒളിവിൽ പോയ പ്രതി ക​ർ​ണാ​ട​ക​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു. കു​റ​ച്ചു ദി​വ​സം മു​മ്പ് എ​റ​ണാ​കു​ള​ത്ത് ഒ​രു നി​ർ​മാ​ണ ക​മ്പ​നി​യി​ൽ ഡ്രൈ​വ​ർ ജോ​ലി​ക്ക് ക​യ​റു​ക​യും ചെ​യ്തു. പോലീ​സ് ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ നി​രീ​ക്ഷി​ച്ച് ര​ഹ​സ്യ​മാ​യി ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ.​എ​സ്.​ഐ കെ.​വി. ഉ​മേ​ഷ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഇ.​എ​സ്. ജീ​വ​ൻ, രാ​ഹു​ൽ അ​മ്പാ​ട​ൻ, സി.​പി.​ഒ കെ.​എ​സ്. ഉ​മേ​ഷ് എ​ന്നി​വ​രും അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.