- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മോഷ്ടിക്കാനായി ക്ഷേത്രമതിൽ ചാടിയെത്തി; പിന്നാലെ മൂന്നാം കണ്ണിൽ കുടുങ്ങി കള്ളൻ; പെടുന്നനെ പശ്ചാത്താപം; നല്ലത് മാത്രം വരണേയെന്ന് പ്രാർത്ഥന; ഒടുവിൽ കുളിച്ച് തൊഴുത് മടക്കം; ചിരിയടക്കാൻ പറ്റാതെ നാട്ടുകാർ; നല്ലവനായ ഭക്തനെ തേടി പോലീസ്..!
തിരുവനന്തപുരം: മോഷ്ടിക്കാനായി പലതരം അടവുകളാണ് കള്ളന്മാർ എടുക്കുന്നത്. അതുപ്പോലെ വ്യത്യസ്തമായ കവർച്ചകൾ നടത്തുന്ന വിരുതന്മാരും ഉണ്ട്. അങ്ങനെ ഒരു കള്ളന്റെ മോഷണമാണ് ഇപ്പോൾ ചർച്ച വിഷയം. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം നടന്നത്. ക്ഷേത്രത്തില്‍ മോഷണത്തിനായി എത്തിയ കള്ളന്‍ സിസിടിവി യിൽ കുടുങ്ങിയതോടെ പെടുന്നനെ ഭക്തനായി മാറിയ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ദൈവ ദൃഷ്ട്ടിയിൽ പെട്ടതോടെ മോഷ്ട്ടാവ് ക്ഷേത്രക്കിണറ്റില്‍ നിന്ന് വെള്ളം കോരി കുളിച്ച് തൊഴുത് മോഷണം ശ്രമം ഉപേക്ഷിച്ച് ഒടുവിൽ മടങ്ങുകയായിരുന്നു. പാറശ്ശാലയിലെ അയിര ചൂണ്ടിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് ഈ നാടകീയമായ മോഷണ ശ്രമം നടന്നത്. വിരുതന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ക്ഷേത്രമതിൽ ചാടി എത്തിയ മോഷ്ടാവ് ശ്രീകോവിലിന്റെ പൂട്ട് തകര്‍ക്കുകയും ക്ഷേത്ര കമ്മിറ്റി ഓഫീസിനുള്ളില്‍ കയറി സാധനങ്ങള്‍ വലിച്ചിടുകയും ചെയ്തു.
അങ്ങനെ നിക്കുമ്പോൾ തൊട്ടുപിന്നാലെ ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവി കള്ളന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെ തന്നെ മോഷണം ശ്രമം മറന്ന് ഒരു നല്ല ഭക്തനായി. ശേഷം ക്ഷേത്രത്തിൽ വലം വച്ച് കിണറ്റില്‍ നിന്ന് വെള്ളം കോരി കുടിക്കുകയും പിന്നാലെ കുളിക്കുകയും ചെയ്തു. ഒടുവിൽ നല്ല മനുഷ്യനായി ക്ഷേത്രത്തില്‍ തൊഴുത് മടങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
അതേസമയം, ഇതേ യുവാവ് രാത്രിയിൽ കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡിലൂടെ നടന്നു പോകുന്നത് നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ചേർത്ത് പോലീസിന് പരാതി നല്‍കി.സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.