- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ മോഷ്ടിച്ച് മുങ്ങിയത് ആറന്മുളയിലേക്ക്; പപ്പട നിര്‍മാണ തൊഴിലാളിയായി; നിരവധി മോഷണ കേസുകളിലെ പ്രതികള്‍ പിടിയിലായത് പോലീസിന്റെ തന്ത്രത്തില്‍!
മലപ്പുറം: ഓട്ടോ മോഷ്ടിച്ച് മുങ്ങിയ പ്രതി ആറന്മുളയില്‍ പപ്പട നിര്‍മാണ തൊഴിലാളിയായി.നിരവധി കളവ് കേസുകളിലെ പ്രതികള്‍ പിടിയിലായത് പോലീസിന്റെ അതി ബുദ്ധിയില്‍. കണ്ടനകം ബീവറേജിന് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന തവനൂര്‍ സ്വദേശി ഗോപിയുടെ ഓട്ടോറിക്ഷ മോഷണം നടത്തി കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി മൊബൈല്‍ ഫോണ്‍, ബൈക്ക് മോഷണം ,വധശ്രമം ഉള്‍പടെ നിരവധി കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന ചങ്ങരംകുളം കോലോളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന് വിളിക്കുന്ന പ്രശാന്ത് (36) എന്നയാളാണ് പിടിയിലായത്. കൂട്ടുപ്രതികളും പിടിയിലായി. […]
മലപ്പുറം: ഓട്ടോ മോഷ്ടിച്ച് മുങ്ങിയ പ്രതി ആറന്മുളയില്‍ പപ്പട നിര്‍മാണ തൊഴിലാളിയായി.നിരവധി കളവ് കേസുകളിലെ പ്രതികള്‍ പിടിയിലായത് പോലീസിന്റെ അതി ബുദ്ധിയില്‍. കണ്ടനകം ബീവറേജിന് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന തവനൂര്‍ സ്വദേശി ഗോപിയുടെ ഓട്ടോറിക്ഷ മോഷണം നടത്തി കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി മൊബൈല്‍ ഫോണ്‍, ബൈക്ക് മോഷണം ,വധശ്രമം ഉള്‍പടെ നിരവധി കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന ചങ്ങരംകുളം കോലോളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന് വിളിക്കുന്ന പ്രശാന്ത് (36) എന്നയാളാണ് പിടിയിലായത്. കൂട്ടുപ്രതികളും പിടിയിലായി.
പ്രശാന്തിനെ പത്തനം തിട്ടയിലെ ആറന്മുളയില്‍ നിന്നും കേസിലെ രണ്ടാം പ്രതിയും വീട് കുത്തിത്തുറന്ന് കവര്‍ച്ച,മൊബൈല്‍ മോഷണം , ഉള്‍പടെ തൃശൂര്‍ ,കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ആയി 21ഓളം കേസ്സുകളില്‍ പ്രതിയായ പൊന്നാനി സ്വദേശി അന്‍സാര്‍ എന്ന ചട്ടി അന്‍സാര്‍( 32) എന്നയാളെ ചങ്ങരംകുളത്തുനിന്നുമാണ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയും പിടിയിലായതി. മൂന്നാം പ്രതിയും ഓട്ടോറിക്ഷ ആലംകോട് ആക്ക്രികടയില്‍ വില്‍പന നടത്താന്‍ സഹായിച്ച ചങ്ങരംകുളം മാട്ടം സ്വദേശി നൗഷാദ് അലിയെ (40 )ചങ്ങരംകുളത്തു വെച്ചും പൊന്നാനി പോലിസ് പിടികൂടി.
സംഭവത്തിന് ശേഷം പ്രശാന്തും അന്‍സാറും ആലുവയിലും പാലക്കാടും ചെങ്ങന്നൂരും മറ്റുമായി ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.ദിവസങ്ങളോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് ബന്ധുക്കളെയും മറ്റും നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തില്‍ ആണ് പ്രശാന്തിനെ ആറന്മുളയില്‍ പപ്പട നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായി കഴിയുന്ന വിവരം പോലിസ് കണ്ടെത്തിയത്.
മോഷണം നടത്തിയ ശേഷം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതെ വിവിധ സ്ഥലങ്ങളില്‍ ആയി താമസിച്ചു വരികയായിരുന്നു പ്രശാന്തും അന്‍സാറും. ആലുവയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നും പോലീസ് അന്വേഷണം മനസ്സില്‍ ആക്കി മുങ്ങുകയായിരുന്നു രണ്ട് പേരും. തിരൂര്‍ ഡി.വൈ. എസ്.പി, കെ. എം ബിജു വിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
പൊന്നാനി പോലിസ് ഇന്‍സ്‌പെക്ടര്‍ ടിപി ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ എസ്‌ഐ അരുണ്‍. ആര്‍.. യൂ ,പ്രവീണ്‍ കുമാര്‍. കെ, എ എസ്‌ഐ ചിയന്നൂര്‍ മധുസൂദനന്‍ പോലീസുകാരായ നാസര്‍. എം . കെ , പ്രശാന്ത് കുമാര്‍. എസ്, സജീവ് എം, ഡ്രൈവര്‍ എസ് സി പി ഓ .മനോജ്. പി , എന്നിവരടങ്ങുന്ന അന്വേഷണ സംഘം ആണ് ദിവസങ്ങളോളം ഉള്ള നിരീക്ഷണത്തിന് ഒടുവില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.