- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഫേസ്ബുക്ക് കമന്റില്‍ തുടങ്ങിയ കളി കത്തിക്കുത്തില്‍ അവസാനിച്ചു; ഭാര്യയുടെ കമന്റിന് അശ്ലീലം കലര്‍ന്ന മറുപടി; ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ 'ബിജു' തനിസ്വരൂപം കാട്ടി; തിരുവല്ല പെരിങ്ങരയില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു
പെരിങ്ങരയില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു

തിരുവല്ല : ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിന് ഒടുവില്‍ തിരുവല്ലയിലെ പെരിങ്ങരയില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. പെരിങ്ങര നമ്പലത്തറയില്‍ ജ്യോതിഷ് കുമാര്‍, സുഹൃത്തുക്കളായ സൂര്യന്‍, ബിപിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. പെരിങ്ങര ആശാരി പറമ്പില്‍ വീട്ടില്‍ ബിജു കുമാര്‍ ആണ് ആക്രമണം നടത്തിയത്.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെ പെരിങ്ങര കോസ്‌മോസ് ജംഗ്ഷന് സമീപം ആയിരുന്നു സംഭവം. ജ്യോതിഷിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തുന്നതിന് ഇടയാണ് മറ്റ് രണ്ടുപേര്‍ക്ക് കുത്തേറ്റത്. ബിജുകുമാര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെ ജ്യോതിഷിന്റെ ഭാര്യ കമന്റ് ഇട്ടിരുന്നു. ഈ കമന്റിന് താഴെ ബിജു കുമാര്‍ അശ്ലീലം കലര്‍ന്ന തരത്തില്‍ മറുപടി ഇട്ടു.
ഇതേ ചൊല്ലി ബിജു കുമാറും ജ്യോതിഷും തമ്മില്‍ കഴിഞ്ഞദിവസം തര്‍ക്കം ഉടലെടുത്തിരുന്നു. ഇത് കഴിഞ്ഞ ദിവസം പരിഹരിച്ചതാണ് ലഭിക്കുന്ന വിവരം. ഇതിനിടെയാണ് കോസ്‌മോസ് ജംഗ്ഷനില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന ജ്യോതിഷിനെ ബിജുകുമാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ജ്യോതിഷിന്റെ മുഖത്തും മറ്റ് രണ്ടുപേരുടെ കൈകളിലും ആണ് കുത്ത് ഏറ്റിരിക്കുന്നത്. പരിക്കേറ്റ മൂന്നു പേരെയും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാഷ്ട്രീയം ഇല്ല എന്നതാണ് ലഭിക്കുന്ന സൂചന. പുളിക്കീഴ് പോലീസ് കേസെടുത്ത് പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


