കോഴിക്കോട്: ''ഉമ്മ വെക്കും, ഒറ്റക്കു വന്ന മതി, ഇവിടെ ചേച്ചിയുണ്ടാകും എഴുത്തുകാരൻ വി.ആർ. സുധീഷിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് പ്രസാധക. സ്ത്രീത്വത്തെ അപമാനിച്ച പരാതിയിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കോഴിക്കോട്ടെ വി ആർ സുധീഷിനെതിരെ പൊലീസ് കേസെടുത്തിതിന് പിന്നാലെ പ്രസാധകക്കെതിരെ സുധീഷ് മാനനഷ്ടക്കേസും ഫയൽചെയ്തിരുന്നു. തുടർന്നു പ്രസാധകയായ മാക്‌ബെത് ലേഡിക്കെതിരെ കോടതിയിൽ എന്നു ചൂണ്ടിക്കട്ടി സുധീഷ് തന്റെ ഫേസ്‌ബുക്ക് പേജിൽ മാഷനഷ്ടക്കേസ് നൽകിയ പത്രവാർത്തയുടെ കട്ടിങ് സഹിതം സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിരുന്നു. ഇതേറ്റെടുത്ത ഒരുവിഭാഗം ആളുകൾ യുവതിയെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നതിന് പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചതിന് താൻ പൊലീസിനു കൈമാറിയ തെളിവുകളിൽ ഒന്നു പുറത്തുവിട്ട പ്രസാധക വിട്ടത്.


''ഉമ്മ വെക്കും, ഒറ്റക്കു വന്ന മതി, ഇവിടെ ചേച്ചിയുണ്ടാകുമെന്ന വി.ആർ. സുധീഷ് പ്രസാധകക്ക് അയച്ച വാട്സ്ആപ്പ് ചാറ്റാണിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പുസ്തകത്തിന്റെ എഡിറ്റിംഗുമായി ബന്ധപ്പെട്ടു വീട്ടിൽ വരാൻ പറഞ്ഞപ്പോൾ തനിക്ക് അയച്ച മെസ്സേജാണിതെന്ന് പ്രസാധക പറഞ്ഞു. 2021 ജൂലൈ 14ന് അയച്ച മെസ്സേജാണിത്. ഇനിയും കൂടുതൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഒരു സ്ത്രീയെ മനസികവും സോഷ്യൽ മീഡിയയിലും നിരന്തരം ബുദ്ധിമുട്ടിച്ചു കൊണ്ടേ ഇരിക്കുന്നതിലുള്ള പ്രതിഷേധമായാണ് ഇത് പുറത്തുവിടുന്നതെന്നും പ്രസാധക പറഞ്ഞു.

കോടതിയിൽ നിലനിൽക്കുന്ന കേസാണിതെന്നും ഇതിനാൽ കൂടുതൽ ഒന്നും പറയാറില്ലെന്നും പ്രസാധക പറഞ്ഞു. അതേ സമയം സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രസാധകക്കെതിരെ സുധീഷ് നൽകിയ മാനനഷ്ടക്കേസ് 25ന് പരിഗണിക്കും. കേസിൽ അന്ന് വി.ആർ. സുധീഷിന്റെ സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തും. പരാമർശങ്ങൾ തന്റെ വ്യക്തി ജീവിതത്തേയും സാമൂഹിക ജീവിതത്തേയും ദോഷകരമായി ബാധിച്ചെന്നും അപകീർത്തിയുണ്ടായെന്നും കാണിച്ചാണ് പ്രസാധകക്കെതിരെ സുധീഷ് പരാതി നൽകിയത്.

തുടർന്ന് കോടതിയിൽ ക്രിമിനൽകേസും ഫയൽചെയ്തു. മാപ്പുപറയണമെന്നും 25ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു സുധീഷിന്റെ ആവശ്യം. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സുധീഷ് അയച്ച വാട്സ്ആപ്പ് മെസ്സേജിന്റെ ഒറ്റ സ്‌ക്രീൻഷോട്ട്മതി സുധീഷിന്റെ വാദങ്ങളുടെ വിരുദ്ധത മനസ്സിലാക്കാണെന്നുമാണ് ഉയർന്നിരിക്കുന്ന ആരോപണം.

നേരത്തെ ''മൂരിമോളെ നിന്റെ കുടുബം മുഴുവൻ ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയും''. വി.ആർ. സുധീഷിന്റെ പേരിൽ നൽകിയ പരാതി പിൻവലിച്ച് അയളോട് മാപ്പു പറഞ്ഞോ. ഇല്ലെങ്കിൽ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുണെമന്നും ചൂണ്ടിക്കാട്ടി കേട്ടാലറക്കുന്ന തെറിവിളിച്ച് ഊമക്കത്ത് പ്രസാധകക്കു ലഭിച്ചിരുന്നു. കേട്ടാലറക്കുന്ന മറ്റു തെറികളും കത്തിലുണ്ട്. സുധീഷിനെതിരെ പൊലീസ് കേസെടുത്തതിൽ പകപൂണ്ടാണ് ഊമക്കത്തുവന്നത്. എന്നാൽ ഊമക്കത്തിന്റെ കൈഅക്ഷരത്തിന് വി.ആർ. സുധീഷിന്റെ കൈപ്പടയുമായി സാമ്യം തോന്നുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

.അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്ചെയ്തുവെന്നും ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയതായും അന്നു നൽകി പരാതിയിലുണ്ടായിരുന്നു. കോഴിക്കോട് ഡി.സി.പിക്കാണ് പ്രസാദക പരാതി നൽകിയിരുന്നത്. സംഭവത്തെ തുടർന്ന് നടക്കാവ് പൊലീസ് പരാതിക്കാരിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. തന്റെ സ്ഥാപനം പ്രസിദ്ദീകരിക്കുന്ന പുസ്തകത്തിന്റെ അവതാരിക എഴുതാൻ എഴൂത്തുകാരനെ സമീപിച്ചിരുന്നുവെന്നും തുടർന്നു എഴുത്തുകാരിയെ ഒറ്റയ്ക്കു വീട്ടുകാരൻ വീട്ടിലേക്കുക്ഷണിച്ചുവെന്നമാണ് സുധീഷിനെതിരെ യുവതി ഉന്നയിക്കുന്ന ആരോപണം.

എഴുത്തുകാരന്റെ മെയിൻ ഹോബി വീട്ടിലേക്ക് വീട്ടിലേക്ക് ചോറുണ്ണാൻ വിളിക്കൽ. പ്രൂഫ് റീഡിങിൽ വലിയ തോതിലുള്ള തെറ്റുണ്ടെന്ന് പറഞ്ഞ് ഒരാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി അവന്റെ ജീവിതം തകർത്തും ഈ എഴുത്തുകാരൻ. മറ്റൊരു സൃഹൃത്തിന്റെ ഭാര്യ വീട്ടിൽ പോയപ്പോൾ കാലിന്റെ തുടയ്ക്ക് നുള്ളി. കോഴിക്കോട്ടെ ഈ സാംസ്‌കാരിക നായകന്റെ മുഖം ഉടൻ വലിച്ചുകീറുമെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.