- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും; കത്തിന്റെ കയ്യക്ഷരങ്ങള്‍ ശേഖരിച്ച് ആത്മഹത്യാ കുറിപ്പിലെ കയ്യക്ഷരവുമായി ഒത്തുനോക്കും; വിജയന്റെ ആത്മഹത്യയില്‍ ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ചോദ്യം ചെയ്തു പോലീസ്
ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം. ഔദ്യോഗിക രേഖകളിലോ മിനിട്‌സ്‌കളിലോ വിജയന്‍ എഴുതിയിട്ടുള്ള സ്വന്തം കയ്യക്ഷരങ്ങള്‍ ശേഖരിച്ച് ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവുമായി ഒത്തു നോക്കി ശാസ്ത്രീയ പരിശോധന നടത്താനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കത്ത് വ്യാജമാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. പരിശോധനകള്‍ക്ക് ശേഷം കത്തുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളും സഹപ്രവര്‍ത്തകരും അടക്കം ഇതുവരെ 20ലധികം ആളുകളെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജയന്റെ മകന്‍ വിജേഷിന്റെ മൊഴി ഇന്നലെ വിജിലന്‍സ് സംഘം രേഖപ്പെടുത്തി. നിയമന വിവാദവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ ഐസക് താമരച്ചാലില്‍, പത്രോസ്,ഷാജി എന്നിവരെയും വിജിലന്‍സ് ചോദ്യം ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള നേതാക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുക്കല്‍ ഇന്നും നാളെയുമായി നടന്നേക്കും.
ഇതിനിടെ എന്‍എം വിജയന്റെ ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചും വിജയന്റെ കുടുംബത്തെ കുറ്റപ്പെടുത്തിയും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. കുടുംബത്തിന് അന്തവും കുന്തവുമില്ലെന്നും വിഷയത്തില്‍ വീട്ടുകാര്‍ പ്രശ്നം ഉണ്ടാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു എന്‍ എം വിജയന്റെ കുടുംബത്തിനെതിരായ കെ സുധാകരന്റെ പ്രതികരണം.
ഭീഷണിയുടെ രൂപത്തില്‍ എന്‍ എം വിജയന്റെ കുടുംബം സംസാരിച്ചുവെന്നും അതൊന്നും വിലപ്പോവില്ലെന്നുമായിരുന്നു വി ഡി സതീശന്റെ പ്രതികരണം. കോപ്പി ടു വി ഡി സതീശന്‍ എന്നത് മറ്റൊരു മഷിയിലാണ്. അത് എന്‍ എം വിജയന്‍ എഴുതിയതല്ലെന്നും കെപിസിസി പ്രസിഡന്റ് സംശയം പ്രകടിപ്പിച്ചിരുന്നു. കത്തില്‍ അവ്യക്തതയുള്ള ഭാ?ഗങ്ങള്‍ ഉണ്ടെന്നും എന്‍എം വിജയന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
ഇതിനിടെ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 മണിക്ക് ഡിസിസിയിലെ യോഗത്തിനു ശേഷം വിജയന്റെ കുടുംബാംഗങ്ങളെ സമിതി സന്ദര്‍ശിക്കും. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി കുടിക്കാഴ്ച നടത്തും. ആരോപണ വിധേയരായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ,
എന്‍ ഡി അപ്പച്ചന്‍, കെഎല്‍ പൗലോസ് എന്നിവരുടെയും ബത്തേരിയിലെ പ്രാദേശിക നേതാക്കളുടെയും അടക്കം മൊഴി കമ്മീഷന്‍ രേഖപെടുത്തും.