- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹ ശേഷം സ്വഭാവത്തിൽ മാറ്റം; 'എല്ലാ ദിവസവും രാത്രി ഭാര്യ പാമ്പായി മാറും, എന്നെ കൊല്ലാൻ ശ്രമിക്കും'; കൃത്യസമയത്ത് ഉണരുന്നതിനാൽ ഇതുവരെ ജീവൻ നഷ്ടമായില്ല; മന്ത്രവാദിയെ കണ്ടിട്ടും ഫലമുണ്ടായില്ല; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ മജിസ്ട്രേറ്റ്
ലക്‌നൗ: ഭാര്യ രാത്രികാലങ്ങളിൽ പാമ്പായി മാറുമെന്നും തന്നെ കടിക്കാൻ ശ്രമിച്ചുവെന്നുമുള്ള വിചിത്രമായ അവകാശവാദവുമായി ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ നിന്നുള്ള ഒരു യുവാവ് രംഗത്തെത്തി. മഹ്മൂദാബാദ് പ്രദേശത്തെ ലോധ്സ ഗ്രാമവാസിയായ മിരാജ് ആണ് ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. തന്റെ ഭാര്യ നസീമുൻ തന്നെ പലതവണ കൊല്ലാൻ ശ്രമിച്ചുവെന്നും ഇയാൾ ആരോപിക്കുന്നു.
'എല്ലാ ദിവസവും രാത്രി ഭാര്യ എന്നെ കൊല്ലാൻ ശ്രമിക്കും. എന്നാൽ കൃത്യസമയത്ത് ഞാൻ ഉണരുന്നതുകൊണ്ട് ജീവൻ രക്ഷിക്കാൻ സാധിക്കുന്നു. ഒരു തവണ അവൾ എന്നെ കടിക്കുകയും ചെയ്തു. മാനസികമായി പീഡിപ്പിക്കുന്നുമുണ്ട്,' മിരാജ് പരാതിയിൽ പറയുന്നു. ഉറങ്ങിക്കിടക്കുമ്പോൾ ഭാര്യ തന്നെ വകവരുത്താൻ സാധ്യതയുണ്ടെന്നും യുവാവ് ഭയപ്പെടുന്നു. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മിരാജിന്റെ പരാതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചിലർ ഇതിനെ തമാശയായി കാണുമ്പോൾ, മറ്റുചിലർ സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ ആകാംക്ഷ പ്രകടിപ്പിക്കുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് മിരാജ് രാജ്പൂർ സ്വദേശിനിയായ നസീമുനയെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ തുടക്കത്തിൽ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നെങ്കിലും പിന്നീട് ഭാര്യയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായി മിരാജ് പറയുന്നു. ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഇയാൾ ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കാൻ മിരാജ് ഒരു മന്ത്രവാദിയുടെ സഹായം തേടിയതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ നസീമുൻ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്.