- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുലർച്ചെ ബാങ്കിന് സമീപം രണ്ടും കല്പിച്ചെത്തി; ബോംബ് വെയ്ക്കാൻ ശ്രമിക്കവേ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; യുവതിയുടെ ശരീരം ചിന്നി ചിതറി; സമീപത്തെ കടകൾ അടക്കം തകർന്നു; വാളെടുത്തവൻ വാളാൽ എന്ന് ജനങ്ങൾ; കൊല്ലപ്പെട്ട ആ 38-കാരിയുടെ വരവിൽ മുഴുവൻ ദുരൂഹതകൾ മാത്രം!
ഏതന്‍സ്: പുലർച്ചെ ബാങ്കിന് സമീപം നടന്ന പൊട്ടിത്തെറി കേട്ട് പലരും ഞെട്ടി ഉണർന്നു. ഒടുവിൽ കാര്യം അറിഞ്ഞപ്പോൾ ജനങ്ങൾ ഒന്നടങ്കം ഞെട്ടി. വെളുപ്പാൻ നേരം ഒരു ബാങ്കിന് അടുത്തായി യുവതി രണ്ടും കല്പിച്ച് എത്തുകയായിരുന്നു. പിന്നാലെ ബോംബ് വെയ്ക്കാൻ ശ്രമം നടത്തവേ ഉഗ്ര ശബ്ദത്തിൽ ബ്ലാസ്റ്റ് നടന്നു. പിന്നാലെ ബോംബ് പൊട്ടിത്തെറിച്ചതും യുവതിയുടെ ശരീരം ചിന്നി ചിതറി അതി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ കടകളും വാഹനങ്ങളുമെല്ലാം തകരുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഇപ്പോൾ നടക്കുകയാണ്. കൊല്ലപ്പെട്ട ആ 38-കാരിയുടെ വരവിൽ മുഴുവൻ ദുരൂഹത ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. എല്ലാം അന്വേഷിച്ച് വരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ബാങ്കിന് സമീപം സ്ഥാപിക്കാൻ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടു. വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. 38-കാരിയായ സ്ത്രീയാണ് മരിച്ചത്.
ബോംബ് പൊട്ടിത്തെറിച്ചതോടെ നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. മുന്‍പ് പല മോഷണങ്ങളിലും പങ്കെടുത്ത ആള്‍ കൂടിയാണ് മരിച്ച 38 കാരിയായ സ്ത്രീയെന്ന് പോലീസ് അറിയിച്ചു. തീവ്രഇടതുപക്ഷ ഗ്രൂപ്പുകളുമായുള്ള ഇവരുടെ ബന്ധം അന്വേഷിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു.