- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'അതെ..ഭർത്താവ് പറഞ്ഞുവിട്ടതാണ് ഇതുവഴി വന്നോളൂ..!'; ആ സഹായ വാക്കുകളിൽ യുവതിക്ക് എന്നെന്നേക്കുമായി നഷ്ടമായത് ഒരു കാൽ; രാത്രി ഇരുട്ടിൽ നിർത്തിയിട്ട ട്രെയിനിൽ കൊടുംക്രൂരത; എല്ലാത്തിനും കാരണം കുടുംബ പ്രശ്നം; നിർണായകമായി 35-കാരിയുടെ വെളിപ്പെടുത്തൽ!
ഹരിയാന: സമൂഹത്തിൽ ഓരോ ദിവസം കഴിയുതോറും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. ഓരോ കടുത്ത നടപടികൾ സ്വീകരിക്കുമ്പോഴും പ്രശ്‌നങ്ങൾ രൂക്ഷമായി തന്നെ തുടരുകയാണ്. ഇപ്പോഴിതാ, ഹരിയാനയെ ഞെട്ടിച്ചു കൊണ്ട് ഒരു ബലാത്സംഗ വാർത്തയാണ് പുറത്തുവരുന്നത്. കുടുംബ പ്രശ്‌നത്തെ തുടർന്ന് വീട്ടിൽ നിന്നും തർക്കിച്ചിറങ്ങിയ യുവതിക്കാണ് മോശം അനുഭവം ഉണ്ടായത്.
അതെ..ഭർത്താവ് പറഞ്ഞുവിട്ടതാണ് ഇതുവഴി വന്നോളൂ എന്ന ആ സഹായ വാക്കുകളിലാണ് യുവതി വീണുപോയത്. ഇതോടെ നാട് ഒന്നടങ്കം നടുങ്ങിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഉർജ്ജിതമാക്കിയിരിക്കുകയാണ്.
ഹരിയാനയിലാണ് 35 കാരിയെ ട്രെയിനില്‍ വച്ച് കൂട്ട ബലാത്സംഗത്തിനിരയായതെന്ന് പോലീസ് വ്യക്തമാക്കി. വീട്ടിലെ വഴക്കിനെ തുടര്‍ന്ന് ഇറങ്ങിപ്പോയ യുവതിയാണ് കടുത്ത പീഡനത്തിന് ഇരയായത്. യുവതിയെ ജൂണ്‍ 24 നാണ് കാണാതാവുന്നത്. 26 ന് ഭര്‍ത്താവ് പോലീസ് പരാതി നല്‍കി. ഭാര്യ മുമ്പും ഇത്തരത്തില്‍ ഇറങ്ങിപ്പോയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ തിരികെ വന്നതായും യുവതിയുടെ ഭര്‍ത്താവ് പോലീസിനോട് വ്യക്തമാക്കി.
റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇരിക്കുമ്പോൾ ഭര്‍ത്താവ് പറഞ്ഞുവിട്ടതാണ് എന്ന് പറഞ്ഞ് ഒരാൾ തന്നെ സമീപിച്ചുവെന്നും ഇയാൾ നിര്‍ത്തിയിട്ട ട്രെയിനിലെ ഒഴിഞ്ഞ ബോഗിയിൽ എത്തിച്ച് പീഡിപ്പിച്ചു എന്നുമാണ് യുവതിയുടെ മൊഴി.
പിന്നാലെ മറ്റ് രണ്ടുപേര്‍ ബോഗിയില്‍ എത്തി തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അതിക്രമത്തിന് ശേഷം യുവതിയെ ഇവര്‍ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ട്രാക്കിലൂടെ കടന്നു പോയ ട്രെയിന്‍ തട്ടി യുവതിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടു. നിലവില്‍ യുവതി ചികിത്സയിലാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.