പത്തനംതിട്ട: ഇപ്പോൾ ഭക്ഷണത്തിൽ പ്രാണികളെ കണ്ടെത്തുന്നത് സ്ഥിരം സംഭവം ആയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ആശുപത്രി ക്യാന്റീനിലെ ആഹാരപൊതിയിൽ നിന്നും 'അട്ട'യെ കിട്ടിയതും വലിയ വാർത്ത ആയിരിന്നു. കോളേജ് ഹോസ്റ്റലിലൊക്കെ ഇതൊക്കെ സർവസാധാരണമാണ്. ഇപ്പോൾ ഒരു ലോ കോളേജിലെ

ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടെത്തിയതാണ് സംഭവം. കടമ്മനിട്ട ലോ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്. മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിൽ നിന്നുളള ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്.

രാവിലെത്തെ ബ്രേക്ക് ഫാസ്റ്റിൽ വിളമ്പിയ സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്. മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. സംഭവത്തിൽ വിദ്യാർത്ഥിനികൾ വ്യാപക പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിംഗ് ഏജൻസിക്ക് മുന്നറിയിപ്പ് നൽകിയെന്ന് കോളേജ് പ്രിൻസിപ്പാൾ പറയുന്നു.

ഒരുപാട് തവണയായി ഇത് ആവർത്തിക്കുന്നുവെന്ന് വിദ്യാർത്ഥിനികൾ തുറന്നുപറയുന്നു.ആശുപത്രിയിൽ ചെന്നാൽ കോളേജിന്റെ പേര് പറഞ്ഞാൽ പ്രശ്നം മനസിലാകുമെന്ന സ്ഥിതിയാണെന്നും.

ഇത് സ്ഥിരമാണല്ലോ എന്നാണ് സമീപത്തെ ആശുപത്രി അധികൃതർ പറയുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഫീസിനത്തിൽ വലിയ തുകയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും ഈടാക്കുന്നതെന്നും അവർ ആരോപിക്കുന്നു.