- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇയാൾ എന്നോട് മോശമായ ഒരു കാര്യം പറഞ്ഞു; അതിനുശേഷം എന്റെ ഫോണിൽ ചുമ്മാ ഫോൺ കാളുകൾ വരുന്നു; പൊതുനിരത്തിൽ ഓട്ടോക്കാരനെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവതി ചെയ്തത്; പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് ഡ്രൈവറുടെ വാദം; പരസ്പ്പരം നോക്കി നിന്ന് ആളുകൾ; മുഴുവൻ ദുരൂഹം; രണ്ടും പൊരിഞ്ഞ അടി; വീഡിയോ വൈറൽ; മിർസാപൂരിൽ നടന്നത്!
ലഖ്‌നൗ: ഓട്ടോയിൽ യാത്രചെയ്യുമ്പോൾ പല പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഡ്രൈവറും ചില യാത്രക്കാരും തമ്മിൽ ചിലപ്പോഴൊക്കെ തർക്കത്തിൽ വരെ ഏർപ്പെടുന്നു. ഓട്ടോക്കൂലി സംബന്ധിച്ചും പ്രശ്‌നങ്ങൾ പലപ്പോഴും ഉണ്ടാകുന്നു. ഇപ്പോഴിതാ, അങ്ങനെയൊരു സംഭവമാണ് ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്.
ഒരു യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിക്കുന്ന വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം നടന്നത്. പക്ഷെ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഇപ്പോൾ ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് യുവതി തന്നെ അടിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ അവകാശപ്പെടുമ്പോൾ തന്നോട് ഓട്ടോ ഡ്രൈവര്‍ വളരെ മോശമായ ഒരു കാര്യം പറഞ്ഞുവെന്നാണ് യുവതി പറയുന്നത്. ഇത് എന്താണ് സംഭവിക്കുന്നത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അന്നുമുതൽ തനിക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്നും അവർ പറയുന്നു.
പ്രിയാൻഷി പാണ്ഡെ എന്ന യുവതി ഓട്ടോ ഡ്രൈവറായ വിംലേഷ് കുമാർ ശുക്ലയെ ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിഴച്ച് അടിക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. ഡ്രൈവര്‍ ഈ സമയം യുവതിയോട് കൈകള്‍ കൂപ്പി സംസാരിക്കുന്നതും കാണാം. യുവതി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പ്രചരിപ്പിച്ചത്. അതേ സമയം, വീഡിയോ വൈറലായതോടെ ഓട്ടോ ഡ്രൈവർ യുവതിക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
പ്രിയാൻഷിയെയും സഹോദരിയെയും ഓട്ടോയില്‍ നിന്ന് ഇറക്കി വിട്ടപ്പോൾ യാത്രക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് യുവതി തന്നെ മർദ്ദിക്കാൻ തുടങ്ങിയതെന്ന് വിംലേഷ് കുമാർ ശുക്ല പരാതി നല്‍കി.തൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായത് കണ്ടതിന് ശേഷമുള്ള അപമാനം മൂലമാണ് പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.