- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരാള്‍ പുഴയില്‍ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാര്‍; പിന്നാലെ പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍; കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍നിന്നു കണ്ടെത്തി; മരണം, വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ
കൊയിലാണ്ടിയില്‍ കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍നിന്നു കണ്ടെത്തി
കോഴിക്കോട്: മേപ്പയൂര്‍ ചങ്ങരംവള്ളിയില്‍നിന്ന് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം കൊയിലാണ്ടി മുത്താമ്പി പുഴയില്‍നിന്ന് കണ്ടെത്തി. മേപ്പയ്യൂര്‍ ചങ്ങരംവള്ളിയില്‍നിന്ന് വ്യാഴാഴ്ച കാണാതായ കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് സ്‌നേഹാഞ്ജലിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടി ഒരാള്‍ പുഴയില്‍ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാര്‍ അറിയിച്ചതിന്റെ ഭാഗമായി കൊയിലാണ്ടി പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്‌നേഹാഞ്ജലിയുെട വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകീട്ടോടെയാണ് പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് രാത്രി ഏറെ വൈകി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലില്‍ അണേല ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്‍ സി.കെയുടെ നേതൃത്വത്തില്‍ എ.എസ്.ടി.ഒ മാരായ, മജീദ് എം.പി കെ ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്, ജിനീഷ് കുമാര്‍, ഇര്‍ഷാദ് ടികെ, സിജിത്ത് സി, സുകേഷ് കെ ബി, സനല്‍രാജ് കെ എം, രജിലേഷ്, ഷാജു കെ, നിതിന്‍ രാജ്, സുജിത്, ഹോംഗാര്‍ഡ് മാരായ രാജേഷ് കെ പി, സോമകുമാര്‍, അനില്‍കുമാര്‍, ബാലന്‍ എം എന്നിവരാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്.