- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാര്‍ ഹോട്ടലില്‍ താമസം; മുറി വാടകയും ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969 രൂപ ബില്‍; കൊച്ചിയില്‍ യു.എന്‍ പ്രതിനിധി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് പിടിയില്‍
കൊച്ചി: യു.എന്‍ പ്രതിനിധി ചമഞ്ഞ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച ശേഷം ലക്ഷങ്ങളുടെ ബില്ല് കൊടുക്കാതെ മുങ്ങുന്നതിനിടെ യുവാവ് പിടിയില്‍. അഹമ്മദാബാദ് സ്വദേശി പര്‍വേസ് മാലിക്കിനെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. മൂന്ന് ലക്ഷം രൂപയുടെ ഹോട്ടല്‍ ബില്ലടക്കാതെ മുങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
ഇന്‍ഫോപാര്‍ക്കിന് സമീപത്തെ നോവാറ്റെല്‍ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചിരുന്ന പ്രതി 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാന്‍ ശ്രമം നടത്തുകയായിരുന്നു. യു.എന്‍. പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും ഹോട്ടല്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാള്‍ മുറിയെടുത്തു താമസം തുടങ്ങിയത്.
മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969/രൂപ ബില്‍ അടക്കാതെ വന്നതിനെ തുടര്‍ന്ന്‌ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നോവാറ്റെല്‍ മാനേജര്‍ അമിത് ഗോസായി ഇന്‍ഫോപാര്‍ക്ക് പൊലീസിനെ വിവരം അറിയിച്ചു. ഒരുമാസം യാത്ര ചെയ്ത വകയില്‍ ഇയാള്‍ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്ക് 76948 രൂപ നല്‍കാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീവ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.