- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വന്തം ജോലി ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിച്ചു; സർക്കാർ ജോലി നേടാൻ സഹായിച്ചു; അധ്യാപികയായി ജോലിക്ക് കയറിയ ശേഷം യുവതി വിവാഹത്തിൽ നിന്നും പിന്മാറി; മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി
ജാജ്പൂർ: ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ കൊളാത്തല ഗ്രാമത്തിൽ, കാമുകി വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചതുർഭുജ് ദാസ് ആണ് മരിച്ചത്. കാമുകിക്ക് സർക്കാർ ജോലി ലഭിച്ചതിന് പിന്നാലെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. സ്വന്തം ജോലി ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിക്കാൻ സഹായിച്ചത് ചതുർഭുജ് ആയിരുന്നു.
വിവാഹത്തിൽ നിന്ന് കാമുകി പിന്മാറിയതിലുള്ള മനോവിഷമമാണ് ചതുർഭുജിനെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ചതുർഭുജും കാമുകിയും 14 വർഷത്തോളമായി പ്രണയത്തിലായിരുന്നു. സർക്കാർ സ്കൂളിൽ അധ്യാപികയായി ജോലിക്ക് കയറിയതിനു ശേഷമാണ് കാമുകി ബന്ധത്തിൽ നിന്ന് അകലാൻ തുടങ്ങിയതെന്നും ഏറെക്കാലമായി ചർച്ചയിലുണ്ടായിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നും ബന്ധുക്കൾ പറയുന്നു.
സ്വന്തം ജോലി പോലും ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിക്കുകയും സർക്കാർ ജോലി നേടാൻ സഹായിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ചതുർഭുജ്. എന്നാൽ, ജോലി ലഭിച്ചതിന് ശേഷം കാമുകി ചതുർഭുജിൽ നിന്ന് അകലുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തത് അദ്ദേഹത്തിന് താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.




