കോട്ടയം: കേരളത്തിലെ ദലിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.കെ. കൊച്ച് (76) അന്തരിച്ചു. ഇന്ന് രാവിലെ 11.20 നാണ് അന്ത്യം. കാൻസർ രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ് കെ.കെ. കൊച്ച്. സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. അദ്ദേഹത്തിന്റെ ‘ദലിതൻ’ എന്ന ആത്മകഥ ശ്രദ്ധേയമാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികൾ.